# എല്ലാം ആരാധകർക്ക് വേണ്ടി; ഒന്നെടുത്താൽ ഒന്ന് ഫ്രീയാണേ…; സലാർ നിർമ്മാതാക്കളുടെ പുത്തൻ പ്രഖ്യാപനം

- Link: https://ml.b4blaze.com/film-news/hombale-films-announced-the-launch-of-the-salaar-merchandise-for-the-fans-and-the-audiences
- Published: 2023-11-25T23:27:12+05:30
- Author: Gargi

പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന സലാറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഏവരും ആകംശയോടെ കാത്തിരിക്കുന്ന സലാർ ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഒടിടി റൈറ്റ്‍സിന്
സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ്
നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ
ഒടിടി റൈറ്റ്‍സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് സലാറിന്റേതെന്നത് റെക്കോർഡുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/salaar-t.jpeg?resize
=570%2C319&ssl=1)

ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്ത കൂടെ എത്തിയിട്ടുണ്ട്. ആവേശം കൂട്ടാൻ 
സലാർ വസ്‍ത്രങ്ങൾക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സലാർ
ബ്രാൻഡാണ് ചിത്രത്തിന്റെ നിർമാതാക്കൾ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ടി ഷർട്ടുകളും
ഹുഡീസുമൊക്കെയാണ് സലാർ ബ്രാൻഡിൽ എത്തുക. ഹൊംബാലവേഴ്‍സിൽ സലാറിന്റെ ഒരു വസ്‍ത്രം വാങ്ങിയാൽ
ഒന്ന് ഫ്രീയാണ് എന്നും നിർമാതാക്കൾ അറിയിക്കുന്നു.

കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ് മാന്നാർ ആയി എത്തുന്ന പൃഥ്വിരാജിന്റെ
പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ
സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ 
ആരവമാകുമെന്നും ഉറപ്പ്.
