# അങ്ങനെ ഒരു വേഷം ധരിക്കേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല

- Link: https://ml.b4blaze.com/film-news/honey-rose-about-dressing
- Published: 2023-06-27T08:42:53+05:30
- Author: Rahul

ഇന്ന് മലയാള സിനിമ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികയാണ് ഹണി റോസ്. പ്രേക്ഷകർക്ക്
ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005
ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം 
നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും 
പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. നിരവതി
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇന്ന് സിനിമയേക്കാൾ കൂടുതൽ
ഉദ്ഘാടനങ്ങൾക്ക് ആണ് താരം സജീവമായി നിൽക്കുന്നത് എന്ന ഒരു സംസാരവും ആരാധകരുടെ ഇടയിൽ
ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/honey-rose3.jpeg?
resize=1080%2C1352&ssl=1)

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.
അവ എല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇന്ന് മലയാള
സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന നായിക കൂടിയാണ് ഹണി
റോസ്. എന്നാൽ ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ് തന്റെ വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ
ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഹണി തന്നെ തുറന്നു പറഞ്ഞിരുന്നു. ഹണി റോസിന്റെ അഭിമുഖങ്ങൾ
എല്ലാം പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം
പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/honey-rose3.jpg?
resize=1440%2C1440&ssl=1)

താൻ ആദ്യം ഒരു തമിഴ് സിനിമയിൽ ആണ് അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ
തനിക് അവർ ഒരു പച്ച നിറത്തിൽ ഉള്ള വസ്ത്രം ധരിക്കാൻ തന്നു. അത്തരത്തിൽ ഒരു വസ്ത്രം 
ധരിക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു
ആ വസ്ത്രം. അവർ എന്തോ രാജകുമാരിയെയോ മറ്റോ ആക്കാൻ ശ്രമിച്ചതായിരുന്നു. എന്നാൽ എനിക്ക്
ആ വസ്ത്രം ഒട്ടും യോജിക്കില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ആ വസ്ത്രം വേണ്ട 
എന്ന് വാശി പിടിച്ചു. എന്നാൽ എനിക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങി ആ വസ്ത്രം ധരിക്കേണ്ടി
വന്നു. അതിന്റെ ബുദ്ധിമുട്ട് ആ ദിവസം മുഴുവൻ എനിക്ക് ഉണ്ടായിരുന്നു. അവർക്ക് വലുത് 
അവരുടെ സിനിമ അല്ലെ എന്നുമാണ് ഹണി റോസ് പറയുന്നത്.
