# മോശം കമെന്റുകളിൽ പ്രതികരണം അറിയിച്ച് ഹണി റോസ്

- Link: https://ml.b4blaze.com/film-news/honey-rose-about-troll
- Published: 2023-08-17T11:22:28+05:30
- Author: Devika

ഇന്ന് മലയാള സിനിമ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികയാണ് ഹണി റോസ്. പ്രേക്ഷകർക്ക്
ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005
ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം 
നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും 
പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. നിരവതി
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇന്ന് സിനിമയേക്കാൾ കൂടുതൽ
ഉദ്ഘാടനങ്ങൾക്ക് ആണ് താരം സജീവമായി നിൽക്കുന്നത് എന്ന ഒരു സംസാരവും ആരാധകരുടെ ഇടയിൽ
ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/honey4.jpeg?resize
=1371%2C1371&ssl=1)

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.
അവ എല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇന്ന് മലയാള
സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന നായിക കൂടിയാണ് ഹണി
റോസ്. എന്നാൽ ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ് തന്റെ വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ
ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഹണി തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴതാ ഇത്തരത്തിൽ ഉള്ള
മോശം കമെന്റുകളോട് പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് ഹണി റോസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/honey7.jpeg?resize
=1080%2C1352&ssl=1)

സോഷ്യൽ മീഡിയയിൽ പല ട്രോളുകളും കാണാറുണ്ട്. അതൊക്കെ ഞാൻ എന്ജോയ് ചെയ്യാറുമുണ്ട്. എന്നാൽ
ചിലതിന്റെ ഒക്കെ ടോണും ശൈലിയും ഒക്കെ മാറുമ്പോൾ അത് നമ്മളെ ബാധിക്കും. എന്നാൽ ഒരു നൂറു
മെസ്സേജ് വരുമ്പോൾ പത്തെണ്ണം മാത്രമായിരിക്കും ഇങ്ങനെ ഉള്ളത് കാണുന്നത്. അതൊക്കെ നമ്മളെ
ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണെന്നും അത് നമ്മൾ ശ്രദ്ധിക്കാതിരുന്നാൽ
പ്രശ്നം തീരുമെന്നും ഹണി റോസ് പറഞ്ഞു. എന്നാൽ ഹണി റോസിന്റെ ചില ഉത്ഘാടന വിഡിയോകൾക്ക്
വരുന്ന കമെന്റ് ഇങ്ങനെ ആണ്, ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ഉദ്ഘാടനം നടത്തി ജീവിക്കുന്നു,
ഞാൻ കരുതി ഇറച്ചി കടയുടെ ഉദ്ഘാടനം ആണെന്ന്, ഉദ്ഘാടനം ജീവിതമാർഗം ആക്കിയ താരം തുടങ്ങിയ
നിരവധി കമെന്റുകൾ ആണ് പലപ്പോഴും വരുന്നത്.

 

 

 
