# കുഞ്ഞ് ഹോപിന് മാമോദീസ!! ചിത്രങ്ങള്‍ പങ്കുവച്ച് ബേസില്‍ ജോസഫ്

- Link: https://ml.b4blaze.com/film-news/hope-elizabeth-josephs-baptism-day
- Published: 2023-05-13T20:57:09+05:30
- Author: Anu

അടുത്തിടെയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് പിറന്നത്. ബേസില്‍ തന്നെയാണ് കുഞ്ഞ് അതിഥി എത്തിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് എത്തിയ ശേഷമുള്ള വിശേഷങ്ങളൊക്കെ ബേസില്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിനെ കാണാന്‍ എത്തിയ അതിഥികളുടെ വിശേഷങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസയുടെ വിശേഷങ്ങളാണ് ബേസില്‍ പങ്കുവച്ചത്. മാമോദിസയുടെ ചിത്രങ്ങളെല്ലാം ബേസില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഹോപിന്റെ മാമോദിസ ചടങ്ങുകള്‍. ഇളം നീല നിറത്തിലുള്ള വേദിയാണ് മാമോദീസയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. അതേ നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ബേസിലും എലിസബത്തും ഹോപും എത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ബേസിലിനും എലിസബത്തിനും കുഞ്ഞ് പിറന്നത്. ഹോപ് എന്ന പേരിട്ടതു എന്തുകൊണ്ടാണെന്നും ബേസില്‍ പറഞ്ഞിരുന്നു. ഹോപ് എന്ന പേര് എലിസബത്ത് ആണ് ആദ്യമായി പറഞ്ഞത്. തനിക്കും ഏറെ ഇഷ്ടപ്പെട്ടു. ഒരു സീരീസില്‍ നിന്നുമാണ് ആ പേര് ലഭിച്ചത്. ഒരുപാട് പ്രതിസന്ധികള്‍ക്കിടയില്‍ ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ, ഹോപ് എന്ന് പേരിട്ടു വിളിക്കുന്ന ഒരു രംഗം ആ സീരിസിലുണ്ട്. ചെറിയൊരു രംഗമായിരുന്നു. അത് എലിബസത്തിന് സ്‌ട്രൈക്ക് ചെയ്തു. കേട്ടപ്പോള്‍ തനിക്കും ഇഷ്ടമായി. അങ്ങനെയാണ് കുഞ്ഞിന് ഹോപ് എന്ന് പേരിട്ടതെന്ന് ബേസില്‍ പറഞ്ഞിരുന്നു. View this post on Instagram A post shared by Basil ⚡Joseph (@ibasiljoseph)
