# ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

- Link: https://ml.b4blaze.com/film-news/how-aditi-rao-get-the-chance-of-anusithara-in-sufiyum-sujathyum
- Published: 2020-07-08T11:53:43+05:30
- Author: Rahul

മലയാളത്തിലെ ആദ്യ  ഒ ടി ടി റിലീസ് ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും, അദിതി റാവു എന്നിവർ
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോണിൽ ആണ് 
ചിത്രം റിലീസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സൂഫിയുടെയും സുജാതയുടെയും പ്രണയ കഥ പറയുന്ന ചിത്രം പ്രേക്ഷകർ മനസ്സിലേറ്റി കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sufiyum-sujathayum-
movie.jpg?resize=1080%2C969&ssl=1)

പ്രണയത്തിനൊപ്പം ചിത്രത്തിലെ  എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു. രണ്ടു വർഷങ്ങൾക്ക്
മുൻപാണ് ചിത്രത്തിന്റെ പ്ലാനിങ് നടത്തിയത്, അന്ന് സംവിധായകൻ ഷാനവാസിന്റെ മനസ്സിൽ അനുസിത്താര
ആയിരുന്നു നായിക. പിന്നീട് ചിത്രീകരണം നീളുകയും അങ്ങനെ ഡേറ്റുകൾ മാറുകയും ചെയ്തു. ചിത്രത്തിൽ
സുജാത അണിയുന്ന ദാവണി ഡിസൈനിങ് ചെയ്ത സമീറ ആണ്. സിമ്പിൾ കോട്ടണിലാണ് ഈ ദാവണികൾ. പാവാടയിലോ
ബ്ലൗസിലോ ഡിസൈൻ വർക്കുകൾ കൊടുത്ത്, ദുപ്പട്ട ഏറ്റവും സിമ്പിൾ ആക്കി നിർത്തുന്ന സ്റ്റൈലിന്
ഏറെ ആരാധകപ്രീതിയാണ് ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/adithy-rao.jpg?resize
=686%2C496&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/sufiyum-sujathayum.
jpg?resize=1080%2C675&ssl=1)

ഡിസൈൻ ചെയ്ത ശേഷം അദിതിയെ ദാവണി കാണിക്കുവാൻ സമീറ മുംബൈയിൽ പോയിരുന്നു.  ട്രയൽ നോക്കിയതോടെ
അദിതിയുടെ ആകുലതകൾ എല്ലാം പോയി. വലിയ മോഡലോ നടിയോ ആണെന്ന ഒരു ഭാവവും അദിതിക്ക് ഇല്ല,
ഏത് വേഷം ഇട്ടാലും താരത്തിന് ചേരും, സെറ്റിൽ തന്നെ എല്ലാവരോടും വളരെ സൗമ്യമായിട്ടാണ്
അദിതി പെരുമാറിയത്. ക്ര്യൂവിലെ മറ്റുള്ളവർക്കൊപ്പം ഹോംലി മീൽസ് കഴിക്കാൻ വരെ അവർ ഒപ്പം
കൂടും. ചിത്രത്തിൽ അദിതി ഇടുന്ന ആ കല്ലുവച്ച വെള്ളിക്കൊലുസ് എറണാകുളം മുഴുവൻ തിരഞ്ഞു
കണ്ടു പിടിച്ചതാണ്. വാങ്ങുമ്പോൾ ആ ഒരൊറ്റ പീസേ ഉണ്ടായിരുന്നുള്ളു, സുജാതകൊലുസിനും ഇപ്പോൾ
ആരാധകർ ഏറെയാണ്.
