# എത്ര കുട്ടികള്‍ വേണം, അഹാനയോട് ചോദ്യവുമായി കാളിദാസ്

- Link: https://ml.b4blaze.com/film-news/how-many-children-do-you-want-kalidas-ask-ahana
- Published: 2021-10-14T20:20:21+05:30
- Author: Rahul

അഹാന കൃഷ്ണയുടെ പിറന്നാള്‍ ദിവസം നിരവധി പേരാണ് ആശംസകളര്‍പ്പിച്ച് എത്തിയത്. ഇരുപത്തിയാറ്
വയസ് പൂര്‍ത്തിയായ താരം തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി
ലൈവിലെത്തി. ഇതിനിടെ സംവിധാന രംഗത്തേക്ക് കടക്കുന്ന കാര്യവും അഹാന പ്രേക്ഷകര്‍ക്കായി
പങ്ക് വച്ചു. മ്യൂസിക് ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അഹാന ആരാധകര്‍ക്കായി
പങ്ക് വച്ചു. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന സന്തോഷമാണ് തനിക്കെന്നും അഹാന പറഞ്ഞു.

 

 ഇതിനിടെ നടന്‍ കാളിദാസ് ജയറാം അഹാനയുടെ വീഡിയോയ്ക്ക് നല്‍കിയ കമന്റാണ് വൈറലായത്. 
നിങ്ങള്‍ എത്ര കുട്ടികള്‍ക്ക് ജന്മംനല്‍കാന്‍ ആണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യവുമായി
കാളിദാസ എത്തിയത് . ഇത് അഹാന കൊടുത്ത മറുപടി ഇങ്ങനെ , നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ്,
ഈ സാഹചര്യത്തില്‍ ചേര്‍ന്നതാണ് , ആദ്യം എത്ര കുട്ടികള്‍ക്ക് ജന്മംനല്‍കാന്‍ ആണ് നീ 
ആഗ്രഹിക്കുന്നത് എന്ന് പറയൂ , ശേഷം ഞാന്‍ പറയാം എന്നായിരുന്നു താരത്തിന്റെ മറുപടി. 
കൂടാതെ ഡയറക്ടര്‍ സാര്‍ ഒരു ചാന്‍സ് തരാമോ എന്നും കാളിദാസ് ചോദിച്ചിരുന്നു. നമ്മള്‍
രണ്ടും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് പഠിച്ചത് , നീ സംവിധാനം ചെയ്യുമ്പോള്‍ എനിക്ക്
ചാന്‍സ് താ , ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ നിനക്ക് ചാന്‍സ് തരാം എന്നായിരുന്നു ഇതിന്
താരം കൊടുത്ത മറുപടി.

 

 

 
