# ഗോസിപ്പുകള്‍ക്ക് വിട! ഹൃത്വിക് റോഷനും സബയും വിവാഹിതരാവുന്നു?

- Link: https://ml.b4blaze.com/film-news/hrithik-roshan-and-saba-azad-to-get-married
- Published: 2023-01-10T18:05:17+05:30
- Author: Anu

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് ഹൃത്വിക് റോഷന്‍. കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിലെ
താരങ്ങളായിരുന്നു ഹൃത്വിക്കും ഗായികയായ സബയും. ഇപ്പോഴിതാ താരതത്തിന്റെ വിവാഹമാണ് ബോളിവുഡില്‍
ചര്‍ച്ചയാവുന്നത്. ഹൃത്വിക് റോഷനും സബാ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്നാണ്
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇരുവരുടെയും ബന്ധത്തില്‍ കുടുംബംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഏറെ സന്തോഷത്തിലാണ്. 
എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല.
  വര്‍ഷങ്ങളായി അടുത്ത
സുഹൃത്തുക്കളാണ് ഇരുവരും. അവധിക്കാലമെല്ലാം ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്, 
ആ ചിത്രങ്ങളെല്ലാം ഇരുവരും പങ്കിടാറുണ്ട്. ക്രിസ്മസ് അവധി സബയും മക്കളോടുമൊത്താണ് ഹൃത്വിക്
ആഘോഷിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ആഘോഷചിത്രങ്ങള്‍ സോഷ്യല്‍ലോകത്ത് വൈറലായിരുന്നു. ⌊
hrithik-roshan⌉ കഴിഞ്ഞ ഡിസംബര്‍ മുതലാണ് സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍
എത്താന്‍ തുടങ്ങിയത്. ഇന്റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനായിരുന്നു ഹൃത്വികിന്റെ ആദ്യ 
ഭാര്യ. 2014 ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു.
