# ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാവുന്നു?

- Link: https://ml.b4blaze.com/film-news/hrithik-roshan-to-marry-saba-azad-in-this-year
- Published: 2023-03-03T14:33:47+05:30
- Author: Rahul

2023ൽ ബോളിവുഡിൽ മറ്റൊരു വലിയ വിവാഹം നടന്നേക്കുമെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ
മുഴുവൻ. 2023 നവംബറിൽ ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്നാണ് 
ബോളിവുഡിൽ നിന്നുള്ള ഈവാർത്ത. ഇരുവരുടെയും വിവാഹത്തെയും വിവാഹനിശ്ചയത്തെയും കുറിച്ചുള്ള
വാർത്തകൾ വളരെക്കാലമായി പ്രചരിക്കുന്നുണ്ട്. ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ചാണ്
താമസിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/hrithik-roshan-jpg.
jpg?resize=1200%2C628&ssl=1)

 

ഇരുവരും ചേർന്ന് ജുഹു വെർസോവ ലിങ്ക് റോഡിലെ ഒരു പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്.
ഇവിടെ ഇന്റീരിയർ പണികൾ ഇപ്പോൾ നടന്നുവരികയാണ്. അതേ സമയം ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച്
ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും സൂസന്നയും 20214ൽ വിവാഹമോചിതരായിരുന്നു. സുസെയ്ൻ
ഖാൻ പോലും സബാ ആസാദുമായി നല്ല സുഹൃത്തുക്കളാണ് എന്നതാണ് മറ്റൊരു വസ്തുത

 ട്വിറ്ററിലൂടെയാണ് ഹൃത്വിക് റോഷനും സബ ആസാദും കണ്ടുമുട്ടിയത്. പിന്നിട് അത് സൗഹൃദവും
പ്രണയവുമായി മാറുകയായിരുന്നു. റോഷൻ കുടുംബവുമായും സബ ആസാദ് സമയം ചെലവിടാറുണ്ട്. കിയാര
അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹത്തിന് ശേഷം ബോളിവുഡിൽ നിന്നെത്തിയ
വിവാഹവാർത്തായാണ് ഹൃത്വിക് റോഷനും സബ ആസാദും ഒന്നിക്കുന്നു എന്നത്

 
