# പൊതുവേദിയില്‍ ബോളിവുഡ് താരത്തെ കൈകോര്‍ത്ത് ഹൃത്വിക്: പ്രണയം പരസ്യമാകുന്നുവെന്ന് സൂചന

- Link: https://ml.b4blaze.com/film-news/hrithik-roshans-love
- Published: 2022-04-05T22:32:43+05:30
- Author: Rahul

ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സത്യമാണെന്ന
സൂചന നല്‍കി താരങ്ങള്‍. പരസ്യമായി പരസ്പരം കൈകോര്‍ത്ത് ഇരുവരും പ്രത്യക്ഷപ്പെട്ടതാണ്
ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ബലമേറാന്‍ കാരണം.

ഹൃത്വിക് റോഷനൊപ്പം അഞ്ജാത യുവതിയെന്ന തരത്തില്‍ അടുത്തിടെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത
വരികയും തുടര്‍ന്ന് അത് നടി സബ ആസാദാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. ഇരുവരും
ഒന്നിച്ചുള്ള വീഡിയോ ആണ് ആദ്യം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതിന് പിന്നാലെയാണ് ഇരുവരുടെയും
ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുംബൈ വിമാനത്താവളമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. കൈകോര്‍ത്ത് പിടിച്ച് ഇരുവരും നടന്നുവരുമ്പോള്‍
എടുത്ത ഫോട്ടോയാണ് ഇത്. പ്രണയ വാര്‍ത്തകള്‍ ഇരുവരും അംഗീകരിക്കുന്നതിന്റെ സൂചനകളാണ്
ഇതെന്നാണ് പലരും പ്രതികരിക്കുന്നത്.
