# എന്ത് കണ്ടായിരിക്കും പേടിച്ചിരിക്കുക ഭാവന ഉദ്വേഗം നിറച്ച് ഹണ്ട് പോസ്റ്റര്‍ കാണാം!

- Link: https://ml.b4blaze.com/film-news/hunt-new-poster
- Published: 2023-02-05T12:48:31+05:30
- Author: Ajay

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഓരുക്കുന്ന പുതിയ ചിത്രമാണ് ഹണ്ട്. ചിത്രത്തിലെ
പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. തന്റെ ഇന്‍സ്റ്റാഗ്രാം
അക്കൗണ്ടിലാണ് ഷാജി കൈലാസ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എന്തോ കണ്ട് പേടിച്ച്
നില്‍ക്കുന്ന ഭവനയാണ് പോസ്റ്ററില്‍ കാണുന്നത്. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്
ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hund-1.jpg?resize
=1280%2C720&ssl=1)

പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത് ഹണ്ട് ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കും
എന്നാണ്. അതിഥി രവി,രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.
സുരേഷ് കുമാര്‍, നന്ദു തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന താരങ്ങള്‍.ഹണ്ട് മെഡിക്കല്‍
ക്യാമ്പസിന്റെ പശ്ചാലത്തില്‍ ഒരുക്കുന്ന ചിത്രമാണ്.നിഖില്‍ ആനന്ദാണ് സിനിമയുടെ തിരക്കഥയില്‍
തയ്യാറാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hund2.jpg?resize
=1280%2C720&ssl=1)

ജയലഷ്മി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഹണ്ട്. ജാക്‌സനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനാകന്‍.
എഡിറ്റിംഗ് അജാസ്,കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍,ചീഫ് അസ്സോസ്സിയേറ്റ്
ഡയറക്ടര് മനു സുധാകര്‍, കലാസംവിധാനം ബോബന്‍, മേക്കപ്പ് പി.വി.ശങ്കര്‍. കോസ്റ്റ്യും 
ഡിസൈന്‍ ലിജി പ്രേമന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം.16 വര്‍ഷങ്ങള്‍ക്ക്
ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്‌
