# ‘ഈ സിനിമയ്ക്ക് എന്തോ പ്രത്യേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്..’

- Link: https://ml.b4blaze.com/film-news/hussain-fb-post-about-pranayavilasam
- Published: 2023-03-07T21:43:52+05:30
- Author: Gargi

‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിച്ച പുതിയ 
ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ്
ലഭിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം,
സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.‘
ഈ സിനിമയ്ക്ക് എന്തോ പ്രത്യേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍
ആണ്..’ എന്നാണ് ഹുസൈന്‍ ഖാദര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pranaya-1.jpg?resize
=1280%2C720&ssl=1)

പ്രണയ വിലാസം വെറുമൊരു ക്ലിഷേ ലവ് സ്റ്റോറിക്ക് ഉപരി something സ്‌പെഷ്യല്‍ ആയൊരു സിനിമ..
ഈ soul ഒക്കെ ഉള്ള സിനിമ എന്ന് ഒക്കെ പറയല്‍ ഇല്ലേ അത് പോലെ ഒന്ന്.. ഈ സിനിമക്ക് എന്തോ
പ്രതേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്..
 രണ്ടു കാലഘട്ടത്തിലെ
പ്രണയങ്ങള്‍ ആണ് പ്രണയ വിലാസത്തിന്റെ തീം.. അത് കൊണ്ട് തന്നെ നമ്മളെ പോലെ ഉള്ള ന്യൂ
gen ഓഡിയന്‍സിനും അത് പോലെ നമ്മുടെ ഒക്കെ parents ന്റെ കാലഘട്ടത്തില്‍ ഉള്ളവര്‍ക്ക്
ആയാലും ഒരേ പോലെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സംഭവങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്, അത്
കൊണ്ട് തന്നെ ഫാമിലി ഓഡിയന്‍സിനു വര്‍ക്ക് ആവാന്‍ ഉള്ള എല്ലാ സ്റ്റഫും ഉള്ളത് ആയി തോന്നിയിട്ടും
ഉണ്ട്. ഒരു പ്ലസന്റ് ആയ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ ആണ് പ്രണയ വിലാസം എനിക്ക് നല്‍കിയത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pranaya-2.jpg?resize
=711%2C795&ssl=1)

മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, 
രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ 
സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ,മനു മഞ്ജിത്,
വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-
ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍,
വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍,,
സൗണ്ട് മിക്‌സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ്
അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ്
കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.ഫെബ്രുവരി
ഇരുപത്തിനാലിന് ”പ്രണയ വിലാസം ‘ തീയേറ്ററിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.
