# ‘ഞാൻ ഇങ്ങോട്ട് വന്നത് പൊലീസിനെ പേടിച്ചിട്ടല്ല’; ആകാംക്ഷയുണർത്തി ചാക്കോച്ചൻ ചിത്രം ‘ഹെയ്ൽ മേരി’ ട്രെയിലർ

- Link: https://ml.b4blaze.com/film-news/i-didnt-come-here-out-of-fear-of-the-police-trailer-for-the-chackochan-film-hail-mary-sparks-curiosity
- Published: 2026-11-26T17:45:11+05:30
- Author: Soorya S

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു
രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹെയ്ൽ മേരി’യുടെ (Hail Mary) ട്രെയിലർ പുറത്തിറങ്ങി.
സാധാരണ സാഹചര്യത്തിൽ ആരംഭിച്ച് സസ്പെൻസിലേക്കും ആകാംക്ഷയിലേക്കും കടക്കുന്ന കഥാഗതിയുടെ
സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.‘
എബിസിഡി’, ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ
ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 
ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് ഭൂതകാലവും നിയമവ്യവസ്ഥയും കടന്നുവരുമ്പോൾ ഉണ്ടാകുന്ന
സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനും പുറമെ അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, 
സുഹാസിനി മണിരത്നം, ഹക്കിം ഷാ, കാവ്യ രാമചന്ദ്രൻ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വ്യത്യസ്തമായ പ്രകടനങ്ങൾ ട്രെയിലറിൽ
ശ്രദ്ധ നേടുന്നുണ്ട്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്;
മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറയും രഞ്ജിത്ത് നായരും നിർമ്മാണ പങ്കാളികളാണ്. 
റോബി വർഗീസ് രാജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. ജേക്സ് ബിജോയ്
ഒരുക്കിയ പശ്ചാത്തല സംഗീതം ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
