# ഞാൻ കഷ്ടപ്പെട്ട പണം മൂന്നു ലക്ഷത്തിന്റെ ബാഗ് വാങ്ങിക്കാൻ വേണ്ടിയല്ല, ശ്രുതി ഹാസൻ 

- Link: https://ml.b4blaze.com/film-news/i-didnt-spent-money-say-in-shruti-haasan
- Published: 2023-04-25T14:34:38+05:30
- Author: Suji

സിനിമ നടികളുടെ ആഡംബരമായ ജീവിതം സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ചയാകാറുള്ള ഒന്ന് 
തന്നെയാണ്, എന്നാൽ അതിൽ നിന്നും വത്യസ്തയായ ഒരു നടി തന്നെയാണ് തെന്നിന്ത്യൻ താരമായ 
കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ. തനിക്കു ആഡംബര ജീവിതവുമായി മുനോട്ടു പോകാൻ കഴിയില്ല, 
ആഡംബരങ്ങൾ തനിക്കു ഇഷ്ട്ടമല്ല നടി വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shruthi-hasan1.jpg?
resize=718%2C545&ssl=1)

തനിക്കു ആഡംബര വസ്തുക്കൾ വാങ്ങിക്കാൻ ലക്ഷങ്ങൾ ചിലവാകുന്നത് ഇഷ്ട്ടമല്ല. അതുകൊണ്ടു 
തന്നെ താനൊരു ഫാഷനിസ്റ്റ് അല്ല. താൻ കഷ്ട്ടപെട്ടു സമ്പാദിച്ച  പണം മൂന്ന് ലക്ഷത്തിന്റെ
ബാഗ് വാങ്ങിക്കാൻ വേണ്ടി ചിലവഴിക്കാൻ ഇഷ്ട്ടമല്ല. മറ്റുള്ളവർക്ക് അത്രയും പണം ഉണ്ടെങ്കിൽ
അവർ അങ്ങെനെ ചെയ്യ്‌തോട്ടെ, അതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഒരു ബാഗിനെ മൂന്നു ലക്ഷം,
ഒരു ചെരുപ്പിനെ അൻപതിനായിരം അങ്ങനെ ചിലവഴിക്കാൻ എനിക്ക് താല്പര്യമില്ല ശ്രുതി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shruthi1.jpg?resize
=1000%2C667&ssl=1)

ഇങ്ങനെ ചിലവഴിച്ചു മുന്നോട്ടു പോകാൻ കഴിയില്ല, അതകൊണ്ട് തന്നെ താനൊരു ഫാഷനിസ്റ്റ് അല്ല.
എന്തിലാണ് എനിക്ക് സംതൃപ്തി തരുന്നത് അതാണ് ഞാൻ ഉചിതമായി ചെയ്യുന്നതും.  തനിക്കു നടി
ആകുന്നതിനേക്കാൾ കൂടുതൽ ഇഷ്ട്ടം ഒരു ഗായിക ആകുകയാണ് ശ്രുതി പറയുന്നു. കുട്ടികാലം മുതൽ
ഒരു ഗായിക അകാൻ ആയിരുന്നു ഇഷ്ട്ടം അത് തന്റെ അച്ചനായ കമൽ ഹാസനോട് പറഞ്ഞിട്ടുണ്ട് എന്നാൽ
ഒരു  നിയോഗം പോലെയാണ് നടി ആയത് ശ്രുതി ഹസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shruthi2.jpg?resize
=1200%2C900&ssl=1)
