# ‘ഞാൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല’, ആ വാർത്ത തെറ്റാണ് സാമന്ത!!

- Link: https://ml.b4blaze.com/film-news/i-never-said-this-film-actor-samantha-tweet
- Published: 2023-04-04T21:13:56+05:30
- Author: Ajay

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് സാമന്ത. ഒന്നര വർഷം മുൻപാണ് സാമന്തയും നാഗ ചൈതന്യയും
വേർപിരിഞ്ഞത് . ആ വാർത്തകേട്ട് ആരാധകർ ശരിക്കും ഞെട്ടിയിരുന്നു. ഇതുവരെ വേർപിരിയാനുള്ള
കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല. നടി ശോഭിത ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന
അഭ്യുഹം ഉയർന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/samyukaa.jpg?resize
=1280%2C720&ssl=1)

 

ഈ വാർത്തയോട് സാമന്ത പ്രതികരിച്ചു എന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ ഇത്തരം വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത. നടി ‘ആരെങ്കിലും
ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെൺകുട്ടിയെങ്കിലും
സന്തോഷവതിയായി ഇരിക്കട്ടേ’ എന്ന് പറഞ്ഞതായിട്ടായിരുന്നു വാർത്ത വന്നത്. എന്നാൽ അങ്ങനെ
താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരിക്കലും അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന്
തന്റെ ട്വിറ്ററിലൂടെയാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/samatha-2.jpg?resize
=1280%2C720&ssl=1)

അതേ സമയം ‘ശാകുന്തളം’ എന്ന സിനിമയാണ് സാമന്തയുടേതായി പ്രദർശനത്തിനെത്താനുള്ളത്.ഗുണശേഖർ
സംവിധാനെ ചെയ്ത സിനിമ ഏപ്രിൽ 14ന് പ്രദർശനത്തിനെത്തും. ദേവ് മോഹനാണ് ചിത്രത്തിലെ നായകൻ.
കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമാണ് ശാകുന്തളം. ചിത്രത്തിൽ 
ശകുന്തളയായിട്ടാണ് സാമന്ത എത്തുന്നത്
