# ‘വിവാഹം കഴിച്ചാല്‍ ഒരു കള്ളം പറയേണ്ടിവരും’: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു

- Link: https://ml.b4blaze.com/film-news/idavela-babu-about-marriage
- Published: 2022-03-17T22:43:17+05:30
- Author: Rahul

മലയാള സിനിമയിലെ താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെക്കുറിച്ച് നടി മേനക പറഞ്ഞ
വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. താര സംഘടനയായ അമ്മയുടെ വനിതാ ദിനാഘോഷത്തിന്റെ
ഭാഗമായി നടത്തിയ പരിപാടിയില്‍ നടി മേനക നടന്‍ ഇടവേള ബാബു വിവാഹം കഴിക്കാത്തതിനെക്കുറിച്ച്
പറഞ്ഞത് വൈറലായിരുന്നു.

ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നടിമാര്‍ക്ക് വേണ്ടിയിട്ടാണെന്നായിരുന്നു
മേനകയുടെ പ്രതികരണം. മേനകയ്ക്ക് നന്ദി പറഞ്ഞ് ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ
താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് വ്യക്തമാക്കുകയാണ് ഇടവേള ബാബു.

വിവാഹം കഴിഞ്ഞാല്‍ ഒരു നുണ പറയേണ്ടിവരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍
ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ
ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം 
നല്‍കേണ്ട ആവശ്യമില്ല, ഇടവേള ബാബു പറയുന്നു.

നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി. എവിടെ വേണമെങ്കിലും യാത്ര
ചെയ്യാമെന്നും താരം പറയുന്നു. എന്നാല്‍ നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത്
ഒരു ജോലിയായി കാണുന്നില്ലെന്നും, അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നുമെന്നും ഇടവേള ബാബു
പറയുന്നു.
