# ഐഎഫ്എഫ്കെയ്ക്ക് കൊടിയിറക്കം: നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകും

- Link: https://ml.b4blaze.com/film-news/iffk-nawazuddin-siddiqui
- Published: 2022-03-25T17:24:55+05:30
- Author: Rahul

എട്ടു ദിവസം നീണ്ട ലോക സിനിമാക്കാഴ്ചകള്‍ക്ക് വെള്ളിയാഴ്ച കൊടിയിറക്കം. അന്താരാഷ്ട്ര
മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകള്‍ പ്രദര്‍ശിപ്പിച്ച
മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍
ഉദ്ഘാടനം ചെയ്യും.

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകും. എഴുത്തുകാരന്‍ ടി.പത്മനാഭന്‍
വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം
ചെയ്യും.

വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യുഷന്‍ സംഗീത സന്ധ്യയോടെയാണ്
സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്. അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി
ചെയര്‍പേഴ്‌സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്‌കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ.ആര്‍.
മോഹനന്‍ എന്‍ഡോവ്‌മെന്റ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍
സെക്രട്ടറി റാണി ജോര്‍ജ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്,
വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍
പങ്കെടുക്കും.
