# IFFK ഡിസംബർ 11 മുതൽ; ‘പദയാത്ര’, ‘ചെവിട്ടോർമ’ രാജ്യാന്തര മത്സരവിഭാഗത്തിൽ

- Link: https://ml.b4blaze.com/film-news/iffk-to-begin-on-december-11-padayathra-and-chevittorma-selected-for-the-international-competition-category
- Published: 2026-11-15T13:18:43+05:30
- Author: Sana Fathima

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFK) തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ
പട്ടിക പ്രഖ്യാപിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. ഡിസംബർ 11 മുതൽ 18 വരെയാണ് 
ഇത്തവണത്തെ മേള നടക്കുക. രാജ്യാന്തര മത്സരം, മലയാളം സിനിമ ടുഡെ, ഇന്ത്യൻ സിനിമ നൗ, 
ക്രിട്ടിക്സ് ഡിസ്കവറി എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളാണ്
അക്കാദമി പുറത്തുവിട്ടത്.
രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് 14 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മലയാളം സിനിമ ടുഡെ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമുണ്ട്.
ചൈന, ബ്രസീൽ, മെക്സിക്കോ, ഫിലിപ്പൈൻസ്, ഇറാൻ, ഉസ്ബക്കിസ്ഥാൻ, ഉറുഗ്വായ്, ബംഗ്ലാദേശ്,
കസാഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് രാജ്യാന്തര മത്സരവിഭാഗത്തിൽ 
ഇടംപിടിച്ചിരിക്കുന്നത്.

ചൈനീസ് ചിത്രമായ ‘എമ്പേർസ്’, ബ്രസീലിയൻ ചിത്രം ‘ഗുരൂസ് വേൾഡ്’, മെക്സിക്കൻ ചിത്രം ‘
ഐ ആം മാരിയോ’, ഇറാനിയൻ ചിത്രം ‘സ്ലമ്പർ’ എന്നിവയാണ് രാജ്യാന്തര വിഭാഗത്തിലെ ശ്രദ്ധേയ
ചിത്രങ്ങൾ. മലയാളത്തിൽ നിന്ന് ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ‘ചെവിട്ടോർമ’, അടൂർ ഗോപാലകൃഷ്ണന്റെ‘
പദയാത്ര’ എന്നിവയും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.മലയാള സിനിമയുടെ സമകാലിക
സൃഷ്ടികൾക്കായി ഒരുക്കിയിരിക്കുന്ന മലയാളം സിനിമ ടുഡെ വിഭാഗത്തിൽ 12 ചിത്രങ്ങളാണുള്ളത്.
അരുണ്‍ വർഗീസിന്റെ ‘എ ഡക്ക് ടേൽ’, അജ്മൽ ഹംസയുടെ ‘ഡൊമസ്റ്റിക് സർക്കസ്’, ഷിനോസ് റഹ്മാനും
സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത ‘മെട്രോ പരാമോ’, ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’,
ശ്രുതി ശരണ്യത്തിന്റെ ‘ഒറ്റഞാവൽമരം’ എന്നിവയാണ് പട്ടികയിലെ ചിത്രങ്ങൾ.

സലിം അഹമ്മദിന്റെ ‘ലെഫ്റ്റോവർ’, നൈനാൻ ആന്റോയുടെ ‘മോസ്കോ’, മനു വിശ്വംഭരന്റെ ‘നോട്ട
എ സിനിമ’, ഡോൺ പാലത്തറയുടെ ‘ഏകദേശം’, ജാച്ചി ഐയുടെ ‘റിവോ റുക്കായ’, അജയ് പ്രസീദിന്റെ‘
കള്ളലൻ’, ഷാരോൺ മാനുവൽ ജോയിയുടെ ‘ട്രാൻസ് ഓഫ് വിൻഡ്’ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
രാജ്യാന്തര സിനിമകൾക്കും ഇന്ത്യൻ സിനിമകൾക്കും മലയാളത്തിലെ പുതിയ ചലച്ചിത്ര പരീക്ഷണങ്ങൾക്കും
വേദിയൊരുക്കുന്ന 31-ാമത് IFFKയ്ക്കായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.