# ഇളയരാജയുടെ ഈണങ്ങള്‍ ഇഷ്ടപ്പെട്ടില്ല!! ഒടുവില്‍ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു!!

- Link: https://ml.b4blaze.com/film-news/ilayaraja-against-movie
- Published: 2021-12-02T19:41:06+05:30
- Author: Rahul

സംഗീത ഇതിഹാസം ഇളയരാജയെ പുതിയ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകളാണ് പുറത്ത്
വരുന്നത്. വിജയ്‌സേതുപതിയുടെ ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്ത നീക്കം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ഈ നീക്കത്തിന് എതിരെ ഇളയരാജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയെ
നായകനാക്കി എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ്
ഇളയരാജ രംഗത്തെത്തിയത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന
പരാതിയുമായി ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനെ സമീപിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/76137497-300x225.
jpg?resize=955%2C716&ssl=1)

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. 
എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 
തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.
തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ്
ഇളയരാജയുടെ ആരോപണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍,
ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

 
