# ആ ഒരു തെറ്റിദ്ധാരണ എല്ലാവരിലും ഉണ്ടായി, അതോടെ തനിക്ക് തെന്നിന്ത്യൻ സിനിമകൾ നഷ്ടമായി,ഇല്യാന 

- Link: https://ml.b4blaze.com/film-news/ileana-dcruz-about-film-life
- Published: 2024-04-30T16:40:37+05:30
- Author: Suji

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ഇലിയാന ഡിക്രൂസ്, ഇപ്പോൾ
താരം പറയുന്നത് തനിക്ക്  അര്‍ഹിക്കുന്ന അംഗീകാരം ഇതുവരെയും  ലഭിച്ചിട്ടില്ലെന്നാണ്,
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. 2012 ല്‍ ബര്‍ഫി
എന്ന ചിത്രത്തിലൂടെയാണ് ഇലിയാന ഡിക്രൂസ് ബോളിവുഡിലെത്തുന്നത്.ചിത്രം ബോക്‌സ് ഓഫീസില്‍
വലിയ വിജയം നേടുകയും ചെയ്യ്തു . എന്നാല്‍ ബര്‍ഫിയുടെ വിജയത്തോടെ തനിക്ക്  തെന്നിന്ത്യയില്‍
നിന്നും സിനിമകള്‍ വരാതായി എന്നാണ് നടി പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/il1.jpg?resize=907%
2C589&ssl=1)

അതൊരു ചുവടു മാറ്റം ആയിരുന്നില്ല. ബര്‍ഫിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ആ
സിനിമ ചെയ്‌തെന്ന് മാത്രം. അത്തരത്തിലൊരു സിനിമ വീണ്ടും എന്നെ തേടി വരുമെന്ന് എനിക്ക്
തോന്നിയില്ല. അതുകൊണ്ടാണ് ചെയ്തത്. ഞാന്‍ ബോളിവുഡിലേക്ക് പോവുകയാണ്, ഇനി സൗത്ത് ഇന്ത്യന്‍
സിനിമ ചെയ്യില്ല എന്നായിരുന്നില്ല. പക്ഷെ ഞാന്‍ ബര്‍ഫി ചെയ്തതോടെ ഞാന്‍ ബോളിവുഡിലേക്ക്
മാറുകയാണ് എന്നൊരു തെറ്റിദ്ധാരണ ആളുകള്‍ക്കിടയില്‍ പൊതുവെ  പ്രചരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ba1-2.jpg?resize
=806%2C599&ssl=1)

അതോടെ തന്നെ തേടി തെന്നിന്ത്യന്‍ സിനിമകള്‍ വരുന്നത് നിന്നു നടി പറയുന്നു. ബോളിവുഡിലും,
തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടി ഇല്യാന തെന്നിന്ത്യന്‍ സിനിമയിലെ
വിജയത്തിന് ശേഷമാണ് ബോളിവുഡിൽ എത്തിയത്, ഈ അടുത്തിടക്കാണ് അമ്മയായ സന്തോഷം നടി അറിയിച്ചത്
