# മുറിയിലിരുന്ന് ഭയങ്കരമായി കരഞ്ഞു!! ഇപ്പോഴും ആ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്- ഇല്യാന

- Link: https://ml.b4blaze.com/film-news/ileana-dcruz-opens-up-on-suffering-from-postpartum-depression
- Published: 2024-01-05T21:23:22+05:30
- Author: Anu

ബോളിവുഡിലെ ‘ന്യൂ മോം’ ആണ് നടി ഇല്യാന ഡിക്രൂസ്. ഏറെ ആരാധകരുള്ള താരത്തിനും പങ്കാളി
മൈക്കല്‍ ഡോളനും കഴിഞ്ഞ വര്‍ഷമാണ് ആണ്‍കുഞ്ഞ് ജനിച്ചത്. കോവ ഫിയോനിക്സ് ഡോളന്‍ എന്നാണ്
താരപുത്രന്റെ പേര്.

അടുത്തിടെയായി ചര്‍ച്ചയാവുന്ന പ്രശ്‌നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇത്രനാളും 
ചര്‍ച്ച ചെയ്യപ്പെടാതെയിരുന്ന വിഷയം നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വളരെ ഗുരുതരമായ
അവസ്ഥയിലൂടെ കടന്നു പോകുന്ന അമ്മമാര്‍ക്ക് വളരെ വലിയ പിന്തുണയാണ് നല്‍കുന്നത്.
  ഇപ്പോഴിതാ
നടി ഇല്യാനയും താന്‍ അനുഭവിച്ച പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് പങ്കുവയ്ക്കുകയാണ്.
പ്രസവാനന്തര വിഷാദം എന്നത് ഒരു സത്യമാണ്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ നേരിടാന്‍ അതിലേക്ക്
ഒന്നിനും ആര്‍ക്കും നിങ്ങളെ തയ്യാറാക്കാനാകില്ല. എല്ലാ പിന്തുണയും കരുതലും നല്‍കാന്‍
കുടുംബവും ഡോക്ടര്‍മാരുമൊക്കെ ഉണ്ടെന്നതാണ് എന്റെ സമാധാനം.  പ്രസവാനന്തര കാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന
കുറ്റബോധമൊക്കെ ശരിക്കും അനുഭവിക്കുന്നതാണ്. ഞാനോര്‍ക്കുന്നുണ്ട്, ഒരു ദിവസം മുറിയിലിരുന്ന്
കരയുന്നത്. ഭയങ്കര കരച്ചിലാണ് ഞാന്‍… എന്തിനാണെന്നോ… അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്ന
കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുകയാണ്. എനിക്കറിയാം ഇതൊക്കെ മണ്ടത്തരമാണെന്ന്,
പക്ഷേ അതൊക്കെയാണ് അവസ്ഥ. ഇപ്പോഴും ഇത്തരം വികാരങ്ങളിലൂടെ തന്നെയാണ് താന്‍ കടന്നു പോകുന്നതെന്ന്
ഇല്യാന പറയുന്നു. മാത്രമല്ല മൈക്ക് നല്‍കിയത് വലിയ പിന്തുണയാണ്, അദ്ദേഹത്തിനോട് വലിയ
കടപ്പാടുണ്ടെന്നും ഇല്യാന പറയുന്നു.
