# ആരാധകർ കാത്തിരുന്ന ആ വാ‍ർത്തയെത്തി, കമൽഹാസന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം, റിലീസ് പ്രഖ്യാപിച്ചു

- Link: https://ml.b4blaze.com/film-news/indian-2-movie-releasing-on-june
- Published: 2024-04-06T22:55:30+05:30
- Author: Ajay

കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ജൂണിൽ തിയറ്ററുകളിൽ എത്തും.
ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ
റിലീസ് ചെയ്തത്. ‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെയാണ് 
പോസ്റ്റർ പുറത്ത് വിട്ടിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/INDIAN.jpg?resize
=1280%2C720&ssl=1)

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ഈ ബി​
ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’
എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, 
എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ്
ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. രവി വർമ്മൻ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.
