# കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിന്റെ പുതിയ അപ്‌ഡേറ്റ് ഇതാണ്!

- Link: https://ml.b4blaze.com/film-news/indian-2-new-update
- Published: 2022-12-16T16:00:04+05:30
- Author: Ajay

എസ് ഷങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് ഇന്ത്യൻ 2.
ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഓൺലൈനിൽ തരംഗംസൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ
പുതിയൊരു അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ സേനാപതിയായും അച്ഛനായും കമൽഹാസൻ
തന്നെ അഭിനയിക്കുമെന്നാണ് തിരക്കഥാകൃത്ത് അറിയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/indian-2.jpg?resize
=1280%2C720&ssl=1)

ഇന്ത്യൻ 2വിന്റെ തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്.
ഇരുന്നൂറ് കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജമാൽ ചിത്രത്തിൽ
വില്ലൻ വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/INDIAN.jpg?resize
=1280%2C720&ssl=1)

ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നു സിനിമയുടെ ഛായാഗ്രാഹണം
നിർവഹിക്കുന്നത് രവി വർമ്മയാണ്. ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്.
1996ൽ പ്രദർശനത്തിന് എത്തിയ ഹിറ്റ് ചിത്രമായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.
സിനിമയിൽ കമൽഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ആ വർഷത്തെ മികച്ച നടനുള്ള
ദേശീയ അവാർഡ് കമൽഹാസന് ലഭിച്ചിരുന്നു.
