# കമല്‍ഹാസന്റെ ഇന്ത്യന്‍ 2..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി..!

- Link: https://ml.b4blaze.com/film-news/indian-2-shooting-restarting-on-this-date
- Published: 2022-08-19T12:16:42+05:30
- Author: Sreekumar

വിക്രം സിനിമ ആഘോഷമാക്കി മാറ്റിയ കമല്‍ ഹാസന്റെ ആരാധകര്‍ കാത്തിരുന്ന അദ്ദേഹത്തിന്റെ
അടുത്ത സിനിമയാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിവരമാണ്
പുറത്ത് വരുന്നത.് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ച വിവരമാണ് അത്. എസ് ശങ്കറിന്റെ
സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്‍. സിനിമയുടെ
രണ്ടാം ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യന്‍ 2 ഇറങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kamal-hassan.jpg?
resize=1280%2C720&ssl=1)

വിക്രം സിനിമയുടെ സമയത്തും ഇന്ത്യന്‍ 2വിനെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു കമല്‍ഹാസന്റെ
ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോള്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തുകയും ചെയ്തു.
ഷൂട്ടിംഗ് മുന്നേ ആരംഭിച്ചിരുന്നു എങ്കിലും സാമ്പത്തിക തടസ്സങ്ങള്‍ കാരണം നിര്‍ത്തിവെയ്‌ക്കേണ്ടി
വന്നിരുന്നു. ഈ മാസം 24-ാം തീയതിയോടെ പ്രതിസന്ധികള്‍ എല്ലാം പരിഹരിച്ച് ചെന്നൈയില്‍
ഷൂട്ട് പുനരാരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/indian-2.jpg?resize
=1200%2C900&ssl=1)

ആദ്യ ഷെഡ്യൂളുകളില്‍ കമല്‍ഹാസന്‍ എത്തിയേക്കില്ല എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
കുറച്ച് ദിവസങ്ങള്‍ ഷൂട്ട് മുന്നോട്ട് പോയ ശേഷം ആയിരിക്കും അദ്ദേഹം ജോയിന്‍ ചെയ്യുക.
ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് കാജല്‍ അഗര്‍വാളാണ്. ഐശ്വര്യ രാജേഷ്, പ്രിയ
ഭവാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![Kamal Haasan](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Kamal-
Haasan-1.png?resize=435%2C369&ssl=1)

അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ മലയാള
സിനിമയിലെ നടന്‍ നന്ദു പൊതുവാളിനെ ക്ഷണിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് 
വന്നിരുന്നു. എന്തായാലും സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ആരാധകരും
അക്ഷമരായി കാത്തിരിക്കുന്നത്.
