# ‘ഇന്ത്യൻ 2’ വിൽ അന്തരിച്ച വിവേകിനെ ഒരിക്കൽ കൂടി കാണാം 

- Link: https://ml.b4blaze.com/film-news/indiyan-2-movie-in-again-to-vivek
- Published: 2023-02-27T15:55:49+05:30
- Author: Suji

തമിഴിലെ ഒരു ഹാസ്യതാരം തന്നെ ആയിരുന്നു വിവേക്, ഹൃദയാഘാതത്തെ തുടർന്ന് താരം 2021 ൽ 
അന്തരിച്ചു. നടന്റെ മരണം തമിഴ് സിനിമ പ്രേമികളെ വല്ലാതെ ഉലച്ചിരുന്നു. കുറച്ചു സിനിമകൾ
പാതിവഴിക്ക് ആക്കിയതിനു ശേഷം ആയിരുന്നു താരം അന്തരിച്ചത്. ആകൂട്ടത്തിൽ പ്രധാന സിനിമ
ആയിരുന്നു കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2 ‘. ശങ്കർ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധയാകാൻ.
ഈ ചിത്രത്തിലെ തന്റെ വേഷം ഏതാണ്ട് പകുതി ആയതിനു ശേഷമാണ് താരം മരണപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vivek1.jpg?resize
=1000%2C667&ssl=1)

എന്നാൽ താരം മരണപെട്ടതിനു ശേഷം മറ്റൊരു നടൻ എത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു,
എന്നാൽ ഇപ്പോൾ ഇന്ത്യൻ 2 വിൽ താരത്തിന്റെ സീനുകൾ ഒഴിവാക്കില്ല എന്ന് വാർത്തകൾ പുറത്തുവരുകയാണ്,
ഇനിയും അദ്ദേഹത്തെ സിനിമ പ്രേമികൾക്ക് തിരശീലയിൽ കാണാമെന്നു പറയുന്നു. താരം ചെയ്യ്ത
വേഷം മറ്റൊരു നടൻ ചെയ്യില്ല എന്നും പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/indiyan2.jpg?resize
=750%2C559&ssl=1)

എന്നാൽ ഇനിയും താരത്തിന്റെ കഥപാത്രത്തിനായി ആര് ശബ്ദം നൽകുമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല,
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു നടക്കുകയാണ്, ധനുഷ് കോടിയിൽ ആണ് ഇപ്പോൾ
ഷൂട്ടിംഗ്, എന്തായാലും താരത്തിനെ വീണ്ടും കാണാം എന്ന ആശ്വാസത്തിൽ ആണ് പ്രേക്ഷകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vivek2.webp?resize
=600%2C450&ssl=1)
