# ഉമ്മയെ കാണാന്‍ കാത്തിരിക്കുന്നു..! കഠിനാധ്വാനത്തിന് ഫലം ഉണ്ടാകട്ടെ..!

- Link: https://ml.b4blaze.com/film-news/indrajith-about-poornimas-character-in-thuramukham-movie
- Published: 2022-05-26T11:52:15+05:30
- Author: Rahul

സിനിമാ പ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തുറമുഖം. സിനിമയുടെ
ട്രെയിലറും റിലീസ് ദിനവും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്
വിട്ടിരുന്നു. സിനിമയ്ക്കായി കാത്തിരിപ്പ് തുടരവെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ
അവതരിപ്പിച്ച് എത്തുന്ന പൂര്‍ണിമയെ കുറിച്ച് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരന്‍
പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയില്‍ വളരെ ശക്തമായ ഒരു സ്ത്രീ
കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് 
ഇന്ദ്രജിത്ത് പുതുതായി പങ്കുവെച്ച പോസ്റ്റിലൂടെ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/poornima-thuramukham.
jpg?resize=673%2C583&ssl=1)

സിനിമയില്‍ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് ഇന്ദ്രജിത്ത് ആശംസകള്‍
അറിയിച്ചത്. നിന്റെ എല്ലാ കഠിനാധ്വാനത്തിനും ക്ഷമയ്ക്കും ഫലം ഉണ്ടാകട്ടെ…ഈ സിനിമയിലെ
ഉമ്മയായി നിന്നെ സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്നു..എല്ലാവിധ ആശംസകളും എന്നാണ്
ഇന്ദ്രജിത്ത് കുറിച്ചിരിക്കുന്നത്. വൈറസ് എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ 
അവതരിച്ചെത്തിയ താരം പിന്നീടുള്ള ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമ
കൂടിയാണ് തുറമുഖം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/indrajith-1233.jpg?
resize=1094%2C468&ssl=1)

അതേസമയം, രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന സിനിമ നിരവധി റീഷെഡ്യൂളുകള്‍ക്ക്
ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. സിനിമ ജൂണ്‍ 3 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 
ഗോപന്‍ ചിദംബരമാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിലാണ്
ഈ സിനിമ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/thuramukham-movie.
jpg?resize=1248%2C650&ssl=1)

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഈ സിനിമയില്‍ ജോജു ജോര്‍ജ്,
ഇന്ദ്രജിത്ത്, സുദേവ് നായര്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന 
കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ‘ചാപ്പ’ സമ്പ്രദായത്തെ കുറിച്ചും ഇതിനെതിരെ
തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ കുറിച്ചുമെല്ലാമാണ് ഈ സിനിമ പറയുക.
