# കഴിവുണ്ടായിട്ടും ഇത്രയേറെ വിലകുറച്ച് കണ്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല !

- Link: https://ml.b4blaze.com/film-news/indrajith-sukumaran-film-career
- Published: 2022-08-31T12:29:18+05:30
- Author: Sreekumar

കഴിവുണ്ടായിട്ടും ഇത്രയേറെ underrated ആയ നടൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്.
വില്ലൻ ,നായകൻ, കൊമേഡിയൻ,സഹനടൻ,എല്ലാം ഇവിടെ സെറ്റ് ആണ്. എന്നിട്ട് പോലും പലപ്പോഴും
അതിന്റെതായ ഉയരത്തിൽ സിനിമയിൽ എത്തിയോ എന്ന് സംശയമാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ “
വട്ടു ജയൻ” മാത്രം കണ്ടാൽ മതി അഭിനയത്തിന്റെ range മനസ്സിലാവാൻ. ഇദ്ദേഹം ഇങ്ങനെ ആയതിൽ
ഒരു കാരണം നല്ല രീതിയിൽ സ്വയം മാർക്കറ്റ് ചെയ്യാൻ ഈ മനുഷ്യൻ ഇതുവരെ പഠിച്ചിട്ടില്ല 
എന്നത് കൊണ്ടാണ് എന്നൊക്കെ ചിലപ്പോൾ തോന്നിപ്പോകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/278250149_584524373030174_6652097389746919518_n.
jpg?resize=1440%2C1440&ssl=1)

പ്രിത്വിരാജ് ഇക്കാര്യത്തിൽ ഒക്കെ എത്രയോ മുകളിൽ ആണ്. അതിപ്പോ സിനിമയിൽ മാത്രമല്ല സിനിമക്ക്
പുറത്തും ഇന്ദ്രൻ അങ്ങനെ തന്നെ. പ്രളയം വന്നപ്പോൾ ടോവിനോയെ എല്ലാവരും ശ്രദ്ധിച്ചു ,
പക്ഷെ അപ്പുറത്ത് ഇന്ദ്രജിത് “അൻപൊടു കൊച്ചി” എന്ന സംഘടനയിൽ നിശബ്ദനായി ദുരിതാശ്വാസ
പ്രവർത്തനത്തിന് വേണ്ട സാധന സാമഗ്രികൾ എല്ലാം ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. അധികമാരും
അറിഞ്ഞില്ല എന്നു മാത്രം. പുള്ളി ഇങ്ങനെയൊക്കെയാണ്.
