# അച്ചനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന

- Link: https://ml.b4blaze.com/film-news/indrajith-with-his-daughter-photos
- Published: 2020-03-14T12:08:23+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും.
താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത
കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം
കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും
പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ്
ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

![prarthana with indrajith photos](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/prarthana-with-indrajith-photos.jpg?resize=451%2C586&ssl=1)

കുടുംബത്തിലെ കൊച്ചു മക്കളിൽ മൂത്ത ആളായ പ്രാർത്ഥന ഇപ്പോൾ പത്താം ക്ലാസ്സിൽ എത്തിയിരിക്കുകയാണ്.
പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മകള്‍ക്ക് ആശംസ അറിയിച്ച്‌ നേരത്തെ പൂര്‍ണിമ എത്തിയിരുന്നു.
നല്ലൊരു പാട്ടുകാരിയാണ് താനെന്ന് ഇതിനകം തന്നെ പ്രാര്‍ത്ഥനയെന്ന പാത്തൂട്ടി തെളിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ്
ഇപ്പോള്‍. അച്ഛന്റെ മടിയിലിരിക്കുന്നതും മത്സരിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ
ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്.

![prarthana with indrajith](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/prarthana-with-indrajith-1.jpg?resize=450%2C586&ssl=1)

പൂര്‍ണിമ മക്കളുടെ വിശേഷങ്ങളുമായി സ്ഥിരമായി എത്താറുണ്ടെങ്കിലും ഇന്ദ്രജിത്തിന്റെ ഫോട്ടോ
ഇടയ്‌ക്കേ കാണാറുള്ളൂ. ഷൂട്ടിംഗ് തിരക്ക് കഴിഞ്ഞ് അച്ഛനെത്തിയതിന്റെ സന്തോഷത്തിലാണോ
മകളെന്നുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. നല്ല ഭാവം, അച്ഛനും മകള്‍ക്കും
ഓരോ അവാര്‍ഡ് തരട്ടെയന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
