# ഇന്ദ്രൻസും, ഇടുക്കി ജാഫറും ആത്മാവും, കാലനുമായി എത്തുന്ന ‘കുട്ടന്റെ ഷിനിഗാമി’ ഉടൻ വരുന്നു  

- Link: https://ml.b4blaze.com/film-news/indrans-and-jaffer-idukki-new-movie-kuttante-shinigami-movie
- Published: 2024-02-23T12:15:04+05:30
- Author: Suji

ഇന്ദ്രൻസും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കുട്ടന്റെ ഷിനിഗമി
ഉടൻ വരുന്നു പ്രേക്ഷകർക്കായി, ചിത്രത്തിൽ കാലനായി  ഇന്ദ്രൻസും, ആത്മാവായി ജഫാർ ഇടുക്കിയുമാണ്
എത്തുന്നത്, ഷിനിഗമി എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥമാണ് കാലൻ, റഷീദ് പാറക്കൽ സംവിധാനം
ചെയ്യുന്ന ഈ ചിത്രം ഹ്യൂമർ ഫാന്റസി ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ്.
ഒരു കാലനും, ആത്മാവും ഒന്നിച്ചു ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kuutan1.jpg?resize
=921%2C540&ssl=1)

കുട്ടൻ എന്ന ആത്മാവിനെയാണ് ജാഫർ ഇടുക്കി ചെയ്യുന്നത്, ഷിനിഗാമിയായി ഇന്ദ്രൻസും. നാം
കേട്ടിട്ടുള്ളതും, കണ്ടിട്ടുള്ളതുമായ രൂപങ്ങൾ അല്ല ഈ കഥപാത്രങ്ങൾക്ക് ഉള്ളതെന്ന് സംവിധായകൻ
പറയുന്നു, മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ
ചിത്രീകരണം ഒറ്റപ്പാലത്തെ നടക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/indrans1.jpg?resize
=863%2C611&ssl=1)

ഈ ചിത്രത്തിൽ അനീഷ് ജി മേനോൻ, സുനിൽ സുഗത, ശ്രീജിത്ത് രവി, മുൻഷി രഞ്ജിത്ത്, അഷ്‌റഫ്
പിലാക്കൽ, അഖില സന, പ്രിയങ്ക, ഉണ്ണി രാജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ
ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതും സംവിധായകൻ അഷ്‌റഫ് തന്നെയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jafer1.jpg?resize
=687%2C516&ssl=1)

 
