# ‘ആദ്യം ധനുഷിന് ചെറിയ അകൽച്ചയുണ്ടായിരുന്നു, പക്ഷെ ഞാൻ വിടുമോ?; ചിരിയും സ്നേഹവും നിറഞ്ഞ് മമ്മൂട്ടിയുടെ വാക്കുകൾ!

- Link: https://ml.b4blaze.com/film-news/initially-dhanush-kept-a-bit-of-a-distancebut-would-i-let-that-happen-mammoottys-words-filled-with-laughter-and-affection
- Published: 2026-11-16T15:47:55+05:30
- Author: Soorya S

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘ഒ.എം – ഓപ്പറേഷൻ
മോൾ’ (OM) സിനിമയുടെ കൊച്ചിയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ
രസകരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചടങ്ങിൽ തന്നെക്കുറിച്ച് ധനുഷ് വാതോരാതെ
പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടി, തന്റെ തനതായ നർമ്മബോധം
കൊണ്ടും സ്നേഹം കൊണ്ടും വേദിയിലുള്ളവരെയും ആരാധകരെയും ഒരുപോലെ കയ്യിലെടുത്തു.

തനിക്ക് ധനുഷിനോട് പ്രത്യേക സ്നേഹമുണ്ടെന്നും, തുടക്കത്തിൽ അദ്ദേഹത്തിന് തന്നെക്കുറിച്ച്
ചെറിയ അകൽച്ചയുണ്ടായിരുന്നെങ്കിലും താൻ വെറുതെ വിടില്ലെന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു.“
നമ്മള് ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ, അങ്ങനെ ചേർത്തുപിടിച്ച് ഇപ്പോൾ പുള്ളിക്കാരന്
എന്നെ കാണാതെ ഉറക്കം വരാത്ത അവസ്ഥയാക്കിയിട്ടുണ്ട്” എന്ന് മമ്മൂട്ടി പറഞ്ഞത് സദസ്സിൽ
വലിയ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും സംവിധായകൻ രാജ്കുമാർ
പെരിയസാമിയുടെ ആത്മാർത്ഥതയും വേദിയിൽ പങ്കുവെച്ച താരം, തമിഴ് ചിത്രമാണെങ്കിലും മലയാളികൾ
നൽകുന്ന സ്നേഹം വലിയൊരു അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു.
