# ‘അറബിക് കുത്തിന്’ ചുവടുവെച്ച് ഇനിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

- Link: https://ml.b4blaze.com/film-news/iniya-arabic-kuthu-dance-viral-on-social-media
- Published: 2022-03-15T20:22:08+05:30
- Author: Gargi

ചെറിയ ചെറിയ വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഇനിയ. അമര്‍ അക്ബര്‍ അന്തോണിയിലെ
ബാര്‍ ഡാന്‍സറായി ഒരു പാട്ടില്‍ വന്നതോടെയാണ് ഇനിയ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലാണ്
ആദ്യം അഭിനയിക്കുന്നതെങ്കിലും ഇനിയ തമിഴിലാണ് ശ്രദ്ധനേടിയത്. ‘വാഗൈ സൂടാ വാ’ എന്ന തമിഴ്
സിനിമയാണ് ഇനിയയുടെ കരിയര്‍ മാറ്റിമറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Iniya.jpg?resize
=1097%2C1200&ssl=1)

അതിലെ പ്രകടനത്തിന് തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് 
ലഭിച്ചു. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍’ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്.
നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ‘കൂട്ടിലേക്ക്’ എന്ന സീരിയലില്‍ ആണ് താരം ആദ്യമായി അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇനിയ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Iniya-Images.jpg?
resize=600%2C898&ssl=1)

ഫോട്ടോഷൂട്ടുകളും പുതിയ സിനിമകളുടെ വിശേഷങ്ങള്‍, പോസ്റ്ററുകളും ട്രെയിലറുകളും ഇനിയ 
ഇടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് ചുവടുവെക്കുന്ന വീഡിയോ താരത്തിന്റെ
മേക്കപ്പ് ആര്‍ട്ടിസ്റ്റായ വീരശേഖര്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

https://www.instagram.com/reel/CbDRz3_JrNB/?utm_source=ig_embed&ig_rid=a1c9fa27-
f4df-4481-9fc8-ed22b8155217
