# എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ് ആ പോവുന്നത്:  സിനിമാ നടിയുമായുള്ള തന്റെ പ്രണയം ഭാര്യയോട് വെളിപ്പെടുത്തി ഇന്നസെന്റ്

- Link: https://ml.b4blaze.com/film-news/innocent-about-his-love
- Published: 2022-03-17T17:19:42+05:30
- Author: Rahul

നടൻ ഇന്നസെന്റ് ഒരിക്കൽ അദ്ദേഹത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ച് ഗായകൻ എം
ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ആ നടിയോട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു. വിവാഹം കഴിക്കാനും ആഗ്രഹിച്ചു. പക്ഷേ ഇപ്പോൾ
അവൾ കല്യാണം ഒക്കെ കഴിച്ച് സുഖമായി കഴിയുകയാണ്.

ഇപ്പോഴും കാണാറുണ്ടോന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന്
ഇന്നസെന്റ് നൽകിയ മറുപടി എന്ന് ശ്രീകുമാർ പറയുന്നു.

എംപി ആയതിന് ശേഷം ഡൽഹിയിൽ പോയപ്പോൾ ഒരു ഹോട്ടലിൽ താമസിക്കുകയാണ്. താഴെ ഞാനും മുകളിൽ
ഞാൻ സ്നേഹിച്ചിരുന്ന നടിയും താമസിക്കുകയാണ്.

മറ്റാരുമല്ല അത് ഹേമമാലിനി ആയിരുന്നു. രാവിലെ ഹേമമാലിനി ഇറങ്ങി ഇന്നച്ചന്റെ മുറിയുടെ
മുന്നിലൂടെ പോയപ്പോൾ അദ്ദേഹം ആലീസിനോട് പറഞ്ഞു എന്റെ മുറിയിൽ നിന്നും ഇറങ്ങി പോവേണ്ടവളാണ്
ആ പോവുന്നതെന്ന്.  അങ്ങനെ ആ പ്രണയം ഭാര്യയറിഞ്ഞു.
