# പത്ത് വർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്റ്, മാർച്ച് 26 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ ദിവസമാവുമ്പോൾ!!

- Link: https://ml.b4blaze.com/film-news/innocent-and-sukumari-death-same-date
- Published: 2023-03-27T12:50:58+05:30
- Author: Rahul

മലയാളിയുടെ പ്രിയ താരം ഇന്നസെന്റിന്റെ വിയോഗം നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക
ദിനത്തിലാണ് എന്നത് ഏവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു
ഇരുവരും. സുകുമാരിയും ഇന്നസെന്റും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 
ഏതൊരു വേഷവും തനിമ ചോരാതെ അഭിനയിക്കാൻ അസാധാരണ കഴിവുള്ള താരങ്ങളായിരുന്നു ഇരുവരും

 2013 മാർച്ച് 26നാണ് 72-ാമത്തെ വയസ്സിൽ സുകുമാരി അന്തരിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം
ആർക്കും തന്നെ നികത്താനാവാത്ത ഒരു നഷ്ടം സമ്മാനിച്ച് അതേ മാർച്ച് 26ന് ഇന്നസെന്റും 
വിട പറഞ്ഞിരിക്കുകയാണ്.കൊച്ചിയിലെ വി പി എസ് ലേക്ഷോർ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രി 
10.30നായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/inc-sukumari.jpg?
resize=1280%2C720&ssl=1)

750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ്
മലയാള സിനിമയിൽ എത്തിയത്. മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ചാലക്കുടി എം പിയായും 
പ്രവർത്തിച്ചിരുന്നു. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും
അദ്ദേഹം പ്രവർത്തിച്ചിരുന്നു.ഹാസ്യനടനും സ്വഭാവനടനുമായി തിളങ്ങിയ മലയാളികളുടെ പ്രിയ
ഇന്നസെൻ അഭ്രപാളിയിലേക്ക്് മടങ്ങുകയാണ്
