# ദേശീയ പതാകയോടെ സാമ്യമുള്ള ദുപ്പട്ട! ഇത് ദേശീയ പതാകയെ അപമാനിക്കുന്നു, നടി അന്നാ രാജൻ

- Link: https://ml.b4blaze.com/film-news/insults-the-national-flag-says-actress-anna-rajan
- Published: 2025-01-23T16:06:43+05:30
- Author: Suji

സോഷ്യൽ മീഡിയിൽ സജീവമായ നടിയാണ് അന്നാ രേഷ്മ രാജൻ, ഇപ്പോൾ താരം തനിക്കുണ്ടായ ഒരു അനുഭവം
പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ, താന്‍ ഷോപ്പിങ്ങിന് പോയപ്പോള്‍ ദേശീയ 
പതാകയോട് സാമ്യമുള്ള ദുപ്പട്ട വില്‍ക്കുന്നത് കണ്ടു. ഇത് ദേശീയ പതാകയോടുള്ള അനാദരവ്
എന്നാണ് അന്ന പറയുന്നത്.എന്നാല്‍ ഇതിലൂടെ വ്യാപക വിമര്‍ശനമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്.
നടിയുടെ കുറിപ്പ് ,, ഇന്ന് ഞാന്‍ എറണാകുളത്ത് ഒരു കാഷ്വല്‍ ഷോപ്പിംഗ് നടത്തുമ്പോള്‍…
ഒരു ചെറിയ റീട്ടെയില്‍ ഷോപ്പില്‍ ഞാന്‍ ഈ ദുപ്പട്ട കണ്ട് ഞെട്ടി.

![](https://i0.wp.com/images.b4blaze.com/2025/01/anna1.jpg?resize=810%2C556&ssl=
1)

കാരണം ഈ ദുപ്പട്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നമ്മുടെ ദേശീയ പതാകയോട് സാമ്യമുള്ളത്
പോലെയാണ്. ഇത് നമ്മുടെ ഇന്ത്യന്‍ ദേശീയ പതാകയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു.
ഇത് കണ്ടതിന് ശേഷം ഞാന്‍ കടയുടമയോട് ഇതേക്കുറിച്ച് ചോദിച്ചു. ഇന്ത്യന്‍ പതാകയെ മറ്റ്
രാജ്യത്തെ പതാകകളുമായി താരതമ്യപ്പെടുത്തി വളരെ പരിഹാസത്തോടെയാണ് അവര്‍ പ്രതികരിച്ചത്.
ഒരു വശത്ത് ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ്ണവും 24 സ്‌പോക്കുകളുള്ള ഏറ്റവും ആദരണീയമായ
അശോക ചക്രവും ദുപ്പട്ടയുടെ മൂലഭാഗത്താണ്.

ഈ സന്ദര്‍ഭത്തില്‍ എനിക്ക് കൂടുതല്‍ വിഷമം തോന്നി.എന്നെ സംബന്ധിച്ചിടത്തോളം അഭിമാനിയായ
ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്. ദേശീയ സമഗ്രതയുടെയും സ്വതന്ത്ര്യത്തിന്റെയും
അഭിമാനത്തിന്റെയും പ്രതീകമായതിനാല്‍ അതിനെ അപമാനിക്കാന്‍ അയാളെ അനുവദിക്കാതിരിക്കാന്‍
ഞാനിത് വിളിച്ച് പറയുകയാണ് എന്നാണ് നടി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്, എന്നാൽ നടിയുടെ
കുറിപ്പിനെ താഴ് വ്യാപകമായ വിമര്‍ശനമാണ് വരുന്നത്. അമേരിക്ക പോലുള്ള രാജ്യത്തെ പതാക
കൊണ്ട് അടിവസ്ത്രവും ബിക്കിനിയും ധരിക്കുന്നു. ഒരു പൗരനെന്ന നിലയിലും അവിടുത്തെ ആളുകള്‍
അതേ കുറിച്ച് സംസാരിക്കാറ് പോലുമില്ല. നിങ്ങള്‍ ഇവിടെ ഒരു ദുപ്പട്ടയെ കുറിച്ചാണ് സംസാരിക്കുന്നത്.

 നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അമേരിക്കയിലുള്ളവര്‍ ഉത്തരവാദിത്തമുള്ള
പൗരന്മാരാണ്. അവര്‍ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
അങ്ങനെയാണ് മറ്റുള്ളവര്‍ അവരുടെ രാജ്യത്തോട് സ്‌നേഹവും ബഹുമാനവും കാണിക്കുന്നത്. ഇന്ത്യക്ക്
വേണ്ടി പോരാടാന്‍ മഹാത്മാഗാന്ധിക്ക് ശേഷം അടുത്തത് ആര് എന്ന ചോദ്യത്തിന് വിരാമം… അന്ന
രേഷ്മ രാജന്‍ ദ ഫയര്‍ ലേഡി. ഏണി വച്ച് എയറില്‍ പോകാന്‍ അടുത്ത വള്ളി പിടിച്ചു വരണുണ്ട്
ചേച്ചി, ഫേസ്ബുക്കില്‍ ആയിരുന്നെങ്കില്‍ മോദിജി മൂക്ക് ചീറ്റുന്ന ദുപ്പട്ടയുടെ വീഡിയോ
ഇടമായിരുന്നു എന്നാണ് എത്തുന്ന നെഗറ്റീവ് കമെന്റുകൾ.

![](https://i0.wp.com/data1.ibtimes.co.in/en/full/663208/anna-rajan-lichi-mammootty.
jpg?ssl=1)
