# 9 സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങള്‍, 2500 അതിഥികള്‍!!! ഇറാ ഖാന്റെ രാജകീയ വിവാഹാഘോഷങ്ങള്‍

- Link: https://ml.b4blaze.com/film-news/ira-khan-nupur-shikhare-wedding-reception-mumbai
- Published: 2024-01-14T13:22:25+05:30
- Author: Anu

ബോളിവുഡ് ലോകം മുഴുവന്‍ ആഘോഷരാവിലാണ്. നടന്‍ ആമിര്‍ ഖാന്റെയും റീനാ ദത്തയുടെയും മകള്‍
ഇറയുടെ വിവാഹം കെങ്കേമമാക്കി ആഘോഷിക്കുകയാണ് ബോൡവുഡ്. ഒരാഴ്ച നീണ്ട നില്‍ക്കുന്ന ഘോഷങ്ങളാണ്
വിവാഹത്തിന്. ജനുവരി ആറ് മുതല്‍ 10 വരെയായിരുന്നു വിവാഹ ആഘോഷങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു
വിവാഹ സത്കാരം. മുംബൈയിലായിരുന്നു ആഢംബര വിവാഹ വിരുന്ന്. വന്‍ താരനിരയാണ് വിവാഹ സത്കാരത്തിന്
എത്തിയത്.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അംബാനി, കപൂര്‍, സച്ചില്‍ തെന്‍ഡുല്‍ക്കര്‍, ജയ ബച്ചന്‍,
നാഗചൈതന്യ എന്നിങ്ങനെ വന്‍ താരനിര വിവാഹ സല്‍ക്കാരത്തിനെത്തിയിരുന്നു. 2500 അതിഥികളെയാണ്
ബന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ചടങ്ങിനെത്തിയത്. സത്കാരത്തിലെ ഭക്ഷണ വിഭവങ്ങളാണ് ആകര്‍ഷമാകുന്ന്.
9 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങളാണ് താരം ഒരുക്കിയത്. ഗുജറാത്തി ഭക്ഷണ വിഭവങ്ങള്‍ക്കായിരുന്നു
പ്രധാന്യം. ലഖ്‌നൗ, മഹാരാഷ്ട്ര ഭക്ഷണ വിഭവങ്ങളും ഒരുക്കിയിരുന്നു.
  മകളുടെ ജീവിതത്തിന്റെ
പുതിയ തുടക്കത്തിന് അമ്മ റീന ദത്ത ആശംസ നേര്‍ന്നിരുന്നു. വിവാഹ ദിനത്തിലെ മനോഹരമായ 
ചിത്രം പങ്കുവെച്ചുകൊണ്ടാണ് മകള്‍ക്ക് എല്ലാവിധ പിന്തുണയും റീന അറിയിച്ചത്. ‘ഞാന്‍ 
എപ്പോഴും പിറകില്‍ തന്നെയുണ്ടാകും ബേബി ഗേള്‍. ഒരുപാട് സ്‌നേഹിക്കുന്നു…’ എന്ന് കുറിച്ചുകൊണ്ടാണ്
ഇറയുടെ ചിത്രം പങ്കുവെച്ചത്. റീന പങ്കുവെച്ച ചിത്രത്തില്‍ ആമിര്‍ഖാന്റെ മകന്‍ ആസാദും
ഉണ്ടായിരുന്നു.  വിവാഹ വേദയില്‍ നിന്നുള്ള ആമിര്‍ ഖാന്റെ വൈകാരിക വീഡിയോ വൈറലായിരുന്നു.
നിറ കണ്ണുകളോടെയാണ് മകളുടെ വിവാഹ ചടങ്ങുകളിലെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ്
ഇറയും നൂപുറും വിവാഹിതരായത്. നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
