# ‘ഇരട്ട’യുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത്!

- Link: https://ml.b4blaze.com/film-news/iratta-movie-behind-the-scenes-making-video-out
- Published: 2023-03-14T10:04:30+05:30
- Author: Rahul

നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ജോജു ജോർജിനെ നായകനാക്കി ഒരുക്കിയ സിനിമയാണ് ഇരട്ട. ജോജു
ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രം തിയേറ്ററിൽ വലിയ വിജയം നേടാനായില്ലെങ്കിലും
ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചതിന് ശേഷം സിനിമയ്ക്ക് അതിഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
2023ൽ ഇതുവരെയിറങ്ങിയതിൽ മികച്ച സിനിമയാണ് ഇരട്ട എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/eratta1.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഇതിനോടകം
നിരവധി പേർ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു
പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട എന്ന ചിത്രം
നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിലെ നായികയായി എത്തിയത് തെന്നിന്ത്യൻ താരം അഞ്ജലി ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/erata.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് വിജയ് ആണ്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ.
ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ,
ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ, ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ എന്നിവരാണ്
ഇരട്ടയിലെ മറ്റു താരങ്ങൾ.

 
