# ബോളിവുഡ് സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/irrfankhan-passes-away
- Published: 2020-04-29T12:29:26+05:30
- Author: Rahul

ബോളിവുഡ് സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ്
മരണം. അമ്ബത്തിനാല് വയസായിരുന്നു. കാന്‍സര്‍ മൂലം ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന
ഇര്‍ഫാന്‍ ഖാന്‍ മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ താരം തീവ്രപരിചരണത്തിൽ ആയിരുന്നു 
താരം,

![irrfan-khan-admitted-to-hospital](https://i0.wp.com/ml.b4blaze.com/wp-content/
uploads/2020/04/irrfan-khan-admitted-to-hospital.jpg?resize=1200%2C674&ssl=1)

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത്
ചികിത്സ തേടിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്കഡൗണിനെ
തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
