# മാറ്റങ്ങളുമായി കെ ബി ഗണേഷ് കുമാർ എം എൽ എ  കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയോ ?

- Link: https://ml.b4blaze.com/film-news/is-kb-ganesh-kumar-mla-the-next-chief-minister-of-kerala-with-changes
- Published: 2023-07-18T15:30:12+05:30
- Author: Aswathy

സിനിമ നടൻ എന്ന നിലയിലും അതിലുപരി രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനാണ്
കെ ബി ഗണേഷ് കുമാർ.രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗം കൂടിയാണ് കെ ബി 
ഗണേഷ് കുമാർ മിക്കപ്പോഴും ഇദ്ദേഹത്തിന്റെ മിക്ക പ്രസംഗങ്ങളും പ്രസ്താവനകളും വാർത്തകളിൽ
ഇടം പിടിക്കാറുണ്ട്. ജനസേവകൻ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ഒരു വ്യക്തി കൂടി ആണിദ്ദേഹം.
പ്രത്യേകിച്ചു യുവജനങ്ങൾക്കിടയിൽ കെ ബി ഗണേഷ് കുമാർ എം എൽ എയ്ക്ക് വൻ സ്വീകാര്യതയാണുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ganesh-kumar.png?
resize=500%2C312&ssl=1)

Ganesh kumar

താൻ മാനേജറായ സ്‌കൂളില്‍ എല്‍കെജി മുതല്‍ 4ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഹോം വര്‍ക്കുകളോ
പുസ്തകങ്ങളോ വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന പരിഷ്‌കരണം നടപ്പിലാക്കുന്നുവെന്ന്
ഗണേഷ് കുമാര്‍ പറഞ്ഞതും ഏറെ ശ്രദ്ധേയം ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും നെഞ്ചോട്
ചേര്‍ന്ന് കുട്ടികൾ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം.രാവിലെ സ്‌കൂളില്‍ വരണം 
എന്നും ഗണേഷ് കുമാര്‍ പറയുന്നു. പൊതു പരിപാടിയില്‍ വെച്ച്‌ നിലവിളക്ക് കത്തിക്കാൻ മടി
കാണിച്ച ക്രിസ്തുമത വിശ്വാസിയായ സിഡിഎസ് ചെയര്‍പേഴ്‌സനെ എം.എല്‍.എ ഗണേഷ് കുമാര്‍ വേദിയിൽ
വെച്ച് ഉപദേശിക്കുന്നതും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. ഉണ്ണാനും 
ഉറങ്ങാനും പോലും സമയം കിട്ടാതെ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരേക്കാളും ശമ്പളം ഹയർ
സെക്കന്ററി അധ്യാപകർക്ക് ആണെന്നുള്ള വിമർശനവും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു. കേരളം
പുരോഗമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
താൻ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഇനി മുതൽ തനിക്ക് പൊന്നാട അണിയിക്കരുതെന്നും. 

അതിനു പകരമായി ബാഗുകൾ കുടകൾ പേനകൾ പെൻസിലുകൾ ബുക്കുകൾ വാട്ടർ ബോട്ടിലുകൾ എന്നിവ നൽകണം
എന്നും അത് അർഹമായ വിദ്യാർത്ഥികൾക്കു വേണ്ടി നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇദ്ദേഹത്തെ
പ്രശംസിച്ച് പുരോഗമന കാഴ്ചപ്പാടുകൾ ഉള്ള ഒരുപാട് പേര് മുന്നോട്ട് വരുന്നുണ്ട്.അതേസമയം,
ഗണേഷ് കുമാറിന്റെ മിക്ക അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയകളില്‍ അതിവേഗം തന്നെ 
വൈറൽ ആകാറുണ്ട് എന്നതുപോലെ ഈ സംഭവങ്ങൾ ഒക്കെ ജനങ്ങൾക്കിടയിലും ഇപ്പോൾ ചർച്ചകൾക്ക് വഴി
തെളിച്ചിട്ടുണ്ട്. ഗണേഷ് കുമാറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി
പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഏറെ പേരും ആഗ്രഹിക്കുന്നത് ഇദ്ദേഹത്തെ പോലെയുള്ള 
ജനപ്രതിനിധികൾ നാട് ഭരിക്കണം എന്നാണ്. അദ്ദേത്തിന്റെ വൈറൽ വീഡിയോകളുടെ കമ്മന്റ് ബോക്സ്
നിറയെ കെ ബി ഗണേഷ് കുമാർ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നുള്ള കമെന്റ് കൊണ്ട് നിറയുകയാണ്.
