# നിവിൻ പോളി ചിത്രത്തിൽ നായിക രശ്മികയോ? ജൂഡ് പറയുന്നു!!

- Link: https://ml.b4blaze.com/film-news/is-rashmika-the-heroine-in-nivin-paulys-film-jude-says
- Published: 2023-05-17T13:09:38+05:30
- Author: Ajay

നിവിൻ പോളിയും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നുവെന്ന
വാർത്ത അടുത്തിടെ വന്നിരുന്നു. ഇക്കാര്യം നിവിൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ
ഈ സിനിമയിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
അടുത്തിടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം
പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/jude-n.jpg?resize
=1280%2C720&ssl=1)

നിവിൻ നായകനാവുന്ന ചിത്രത്തിൽ രശ്മികയെയും വിജയ് സേതുപതിയേയും ഭാഗമാക്കാൻ താല്പര്യമുണ്ടെന്നും
ഇതിന്റെ ചർച്ചകൾ നടക്കുകയാണെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു. ‘ഞാൻ സിനിമാ മേഖലയിലുള്ള
പല താരങ്ങളുമായി സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്.
സിനിമയെപ്പറ്റി നിവിനോട് സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ
ഭാഗമാക്കാൻ എതിക്ക് താല്പര്യമുണ്ട്. രശ്മികയെ എനിക്ക് ഇഷ്ടമാണ്, അവരുടെ അഭിനയവും. നിലവിൽ
ചർച്ചയിലുള്ള വിഷയമാണിത്’, എന്നാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/reshmika.jpg?resize
=1280%2C720&ssl=1)

ഇക്കഴിഞ്ഞ മെയ് 14നാണ് ജൂഡ് ആന്റണി ജോസഫിന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം നിവിൻ 
സ്ഥിരീകരിച്ചത്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള
ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. അതേസമയം, ജൂഡ് ആന്റണിയുടെ 2018 സിനിമ പ്രദർശനം 
തുടരുകയാണ്. സിനിമ 100 കോടി ക്ലബ്ബും പിന്നിട്ടിരിക്കുകയാണ്.

 
