# ഇത് അമ്മയും മക്കളുമാണോ? ആകാംഷയോടെ ആരാധകർ ; വൈറല്‍ ആയി ജോമോളും മക്കളും

- Link: https://ml.b4blaze.com/film-news/is-this-the-mother-and-her-children
- Published: 2023-08-16T20:07:06+05:30
- Author: Aswathy

ട്രയോ സൂപ്പറാണെന്ന കമന്റുകളും നിരവധി വരുന്നുണ്ട്.ചിലര്‍ ഭര്‍ത്താവിനെ കൂടി ഉള്‍പ്പെടുത്താത്തതിനെ
കുറിച്ചും കമന്റിലൂടെ അന്വേഷിക്കുന്നുണ്ട്. ജോമോള്‍ ഇപ്പോഴും അതേ ചെറുപ്പത്തോടെ ഇരിക്കുന്നുവെന്ന
കമന്റുകളും നിരവധിയാണ്.മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച്‌
മലയാളത്തിലേക്ക് കടന്നു വന്ന നടിയാണ് ജോമോള്‍.ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തില്‍ 
ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ 1998ല്‍
എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി. ജോമോള്‍ക്ക് ഈ ചിത്രത്തിലെ
അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.ടെലിവിഷനില്‍ ഇന്നും
ആവര്‍ത്തിച്ച്‌ ടെലികാസ്റ്റ് ചെയ്യാറുള്ളതും ആളുകള്‍ പിന്നെയും പിന്നെയും കാണാൻ ആഗ്രഹിക്കുന്നതുമായ
നിറം, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, ദീപസ്‌തംഭം മഹാശ്ചര്യം, തില്ലാന തില്ലാന തുടങ്ങി
ജോമോള്‍ എന്ന അഭിനേത്രിയുടെ അഭിനയമികവ് കണ്ടറിഞ്ഞ സിനിമകള്‍ ഒട്ടേറെയാണ്.വിവാഹം കഴിച്ചതോടെയാണ്
ജോമോള്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 
ചന്ദ്രശേഖറിനെയാണ് ജോമോൾ വിവാഹം കഴിച്ചത്.സ്വന്തം വീട്ടുകാരില്‍ നിന്നുള്ള എതിര്‍പ്പുകളെയും
മതത്തിന്റെ അതിര്‍വരമ്പുകളെയും അതിജീവിച്ചാണ് ജോമോള്‍ ചന്ദ്രശേഖറിന്റെ ഭാര്യയാകുന്നത്.
വിവാഹ ശേഷം ഗൗരി എന്ന പേര് സ്വീകരിച്ച താരത്തിന് രണ്ട് പെണ്മക്കളാണുള്ളത്. ആര്യയും 
ആര്‍ജയും.ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട്
അതും വേണ്ടെന്നു വെക്കുകയായിരുന്നു ജോമോള്‍. എന്നാൽ ഇടയ്ക്കു ഒക്കെ റിയാലിറ്റി ഷോകളിലും
മറ്റും അതിഥിയായെത്താറുണ്ട് ജോമോള്‍.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പുതിയ
ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പമുള്ള ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് പുതിയ
സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ ജോമോള്‍ പങ്കു വെച്ചിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍
സജീവമാണെങ്കിലും മക്കളുടെ ചിത്രങ്ങളൊന്നും ജോമോള്‍ അങ്ങനെ ഷെയര്‍ ചെയ്യാറില്ല.വളരെ 
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മക്കള്‍ക്കൊപ്പം ജോമോള്‍ ഫോട്ടോ ഷൂട്ട് ചെയ്യുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍‌ പ്രചാരമുള്ള മാഗസീനായ ഗൃഹലക്ഷ്മിയുടെ ഓണം സ്പെഷ്യല്‍
ലക്കത്തില്‍ കവര്‍ ചിത്രം ജോമോളും മക്കളുമാണ്.കോസ്റ്റ്യൂം ഡിസൈനര്‍ അന്നു ബോബിയാണ് 
ജോമോളെയും മക്കളെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരള കൈത്തറിയും കാഞ്ചീപുരവും സംയോജിപ്പിച്ച്‌
നോര്‍ത്ത് ഇന്ത്യൻ സ്റ്റൈലില്‍ സ്കേര്‍ട്ടും ടോപ്പും വാടമുല്ല നിറത്തിലുള്ള കാഞ്ചീപുരം
ഷാളുമായിരുന്നു ജോമോളുടെ വേഷം. താരത്തിന്റെ പെണ്‍മക്കള്‍ക്കായി ധാവണി സ്റ്റൈലില്‍ ഉള്ള
സ്കേര്‍ട്ടും ടോപ്പുമായിരുന്നു. അമ്മയെപ്പോലെ സുന്ദരികളായ ജോമോളുടെ മക്കളുടെ ചിത്രങ്ങള്‍
അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. സെലിബ്രെറ്റികള്‍ അടക്കം നിരവധി
പേരാണ് കമന്റുകളുമായി എത്തിയത്. ഇത് അമ്മയും മക്കളുമാണോ. അതോ സഹോദരിമാരോ? എന്ന കമന്റുകളാണ്
ഏറെ പേരും ചോദിക്കുന്നത്. ട്രയോ സൂപ്പറാണെന്ന കമന്റുകളും നിരവധി വരുന്നുണ്ട്.ചിലര്‍
ഭര്‍ത്താവിനെ കൂടി ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും കമന്റിലൂടെ അന്വേഷിക്കുന്നുണ്ട്.
ജോമോള്‍ ഇപ്പോഴും അതേ ചെറുപ്പത്തോടെ ഇരിക്കുന്നുവെന്ന കമന്റുകളും നിരവധിയാണ്. വളരെ 
വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ താരങ്ങളു‍ടെ സംഘടനയായ അമ്മയുടെ ഷോയില്‍ ജോമോളും നൃത്തം
ചെയ്തിരുന്നു. അടുത്തിടെയായിരുന്നു ജോമോളുടെ മകളുടെ അരങ്ങേറ്റം.നടിയും നര്‍ത്തകിയുമായ
നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് 
എത്തിക്കുന്ന ജോമോളുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. തന്റെ മകള്‍ക്ക് നൃത്തത്തിനോട്
ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോള്‍ പറയുന്നത്.
അടുത്തിടെ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടു വച്ചിരുന്നു ജോമോള്‍. സിനിമ
സബ് ടൈറ്റിലിങ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിച്ചത്. അനീഷ് ഉപാസന സംവിധാനം
ചെയ്ത ജാനകി ജാനേ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്തത്.
ആറു മാസം മുമ്പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച്‌ അറിയുന്നത് എന്നാണ് പുതിയ ദൗത്യത്തെക്കുറിച്ച്‌
സംസാരിച്ച്‌ ജോമോള്‍ പറഞ്ഞത്.
