# മീനാക്ഷിയുടെ ഈ ദിവ്യസൗന്ദര്യത്തിന്റെ പിന്നിൽ ആരായിരിക്കും ?

- Link: https://ml.b4blaze.com/film-news/is-unni-behind-meenakshis-beauty
- Published: 2021-02-15T11:40:12+05:30
- Author: Rahul

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഉണ്ണി. ഇദ്ദേഹത്തെ 
അറിയാത്ത സിനിമ പ്രേമികള്‍ വളരെ കുറവാണ്. കാരണമെന്തെന്നാൽ തങ്ങളുടെ പ്രിയപ്പെട്ട ഒരുപാട്
നായികമാരെ അണിയിച്ചൊരുക്കുന്നത് ഉണ്ണിയാണ്. പ്രത്യേകിച്ചും മലയാളികളുടെ പ്രിയ നടി കാവ്യയുടെ
കിടിലന്‍ ലുക്കിന് പിന്നിലും ഉണ്ണിയുടെ ആ മാജിക്കല്‍ ടച്ച് എപ്പോഴും ഉണ്ടാകാറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ഉണ്ണിയുടെ
ആ മാജിക്കല്‍ ടച്ച് വീണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കഴിഞ്ഞ ദിവസം
പുറത്തു വന്ന മീനാക്ഷിയുടെ മേക്കപ്പിനു പിന്നിലും ഉണ്ണിയാണ്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ
വിവാഹത്തിന് മീനാക്ഷിയെ അണിയിച്ചൊരുക്കിയത് താന്‍ ആണെന്ന് അഭിമാനത്തോടെ പറയുകയാണ് ഉണ്ണി.
ഉണ്ണിയുടെ  വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

![dileep](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/dileep.jpg?
resize=750%2C453&ssl=1)

dileep

ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്
ഞാന്‍ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ചത്.
ഉണ്ണിയുടെ പോസ്റ്റിനു താര പുത്രി മറുപടിയും നല്‍കിയിട്ടുണ്ട്. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ
കല്യാണത്തിന് മീനാക്ഷിയുടെ മുടിയൊരുക്കാനും മേക്കപ്പ് ചെയ്യാനുമുള്ള അവസരം എനിക്ക് 
ലഭിച്ചിരുന്നു. മനോഹരിയായ സ്വീറ്റ്ഹാര്‍ട്ട് മീനാക്ഷിയുടെ മാറ്റത്തെ കുറിച്ച് പറയാന്‍
ഇപ്പോഴും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും ഉണ്ണി പറയുന്നു.മീനാക്ഷി ദിലീപ് 
എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഒരു തരം ആവേശമാണ്.
അച്ഛനും അമ്മയും ബിഗ് സ്‌ക്രീന്‍ കീഴടക്കിയ പോലെ ഈ താര സുന്ദരിയും സിനിമയിലേക്ക് ഉണ്ടാകുമോ
എന്ന ആകാംക്ഷയാണ് മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വൈറല്‍ ആകുമ്പോള്‍ ചില പ്രേക്ഷക ഹൃദയങ്ങളില്‍
എങ്കിലും തോന്നുക.

![meenakshi dileep](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/
meenakshi-dileep.jpg?resize=750%2C453&ssl=1)

meenakshi dileep

താര ജാഡയില്‍ പ്രേക്ഷകര്‍ മീനാക്ഷിയെ കണ്ടിട്ടേ ഇല്ല, വീഡിയോകളില്‍ നിറയുമ്പോള്‍ മാത്രമാണ്
ആ മുഖം സിനിമ പ്രേമികള്‍ കണ്ടിട്ടുളളതും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
ഈ താര പുത്രി. നിരവധി ആരാധകരും മീനാക്ഷിയ്ക്ക് ഉണ്ട്. ചിത്രങ്ങള്‍ പങ്ക് വച്ച ഉടന്‍
തന്നെ അത് വൈറല്‍ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയയില്‍
സജീവം ആകുന്നത്.അഭിനയത്തിനേക്കാളും പഠനത്തിന് പ്രാധാന്യം നല്‍കുന്ന മീനാക്ഷി ഇപ്പോള്‍
ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന്
മീനാക്ഷി താരമായിരുന്നു. മീനാക്ഷിയുടെ വിവിധ ഹെയര്‍സ്റ്റൈലും, ലുക്കും എല്ലാം സോഷ്യല്‍
മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മീനാക്ഷിയെ അണിയിച്ചൊരുക്കിയ
മേയ്ക്ക്അപ് ആര്‍ട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകള്‍ വൈറല്‍ ആകുന്നത്.
