# വിശാലിന്റെ വക എട്ടിന്റെ പണിയായിരുന്നു അത്! കേട്ടറിഞ്ഞ വാർത്തയൊന്നും സത്യമല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

- Link: https://ml.b4blaze.com/film-news/is-vishal-in-a-secret-relationship
- Published: 2023-12-28T12:24:49+05:30
- Author: Gargi

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ തമിഴ് നടൻ വിശാലിൻറെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ
വലിയ തോതിൽ പ്രചരിച്ചിരുന്നു. ന്യൂയോർക്കിൽ നിന്നെന്ന് കരുതപ്പെടുന്ന വീഡിയോയിൽ ഒരു
യുവതിക്കൊപ്പമാണ് താരം നടന്ന് പോുന്നത്. വീഡിയോ എടുത്തവർ വിശാൽ എന്ന് വിളിക്കുമ്പോൾ
മുഖം മറച്ചുകൊണ്ട് ഒപ്പമുള്ളയാൾക്കൊപ്പം ഓടിമറയുന്ന വിശാലിനെയും കാണാമായിരുന്നു. ഇത്
വിശാലിൻറെ കാമുകി ആണെന്ന തരത്തിലായിരുന്നു പ്രചരണം നടന്നത്. എന്നാൽ വിശാൽ തന്നെ ഇപ്പോൾ
സത്യം വെളിപ്പെടുത്തുകയാണ്.

> Vishal annaya etra idhi 🏃‍♂️ [pic.twitter.com/7aoJi6B8aY](https://t.co/7aoJi6B8aY)
> — Aᴋᴀꜱʜ Sғᴄ 𝕏 (@AkashSuriya_FC) [December 26, 2023](https://twitter.com/AkashSuriya_FC/status/1739526004899766341?ref_src=twsrc%5Etfw)

കസിൻസുമൊത്ത് പ്ലാൻ ചെയ്ത് നടപ്പാക്കിയ ഒരു പ്രാങ്ക് വീഡിയോ ആയിരുവെന്നാണ് താരത്തിന്റെ
തുറന്നുപറച്ചിൽ. “ലൊക്കേഷൻറെ കാര്യത്തിൽ ശരിയാണ്, ന്യൂയോർക്കിലാണ് ഞാനുള്ളത്. കസിൻസുമൊത്ത്
ഞാൻ‌ പലപ്പോഴും ഒഴിവുകാലം ചിലവിടാറുള്ള സ്ഥലമാണ്. ബഹളമയമായ ഒരു വർഷത്തിൻറെ അവസാനം, 
ശാന്തമാവാൻ എത്തുന്നതാണ് അവിടെ. ആ വീഡിയോയിൽ കണ്ട മറ്റ് കാര്യങ്ങൾ ശരിക്കും ഒരു പ്രാങ്ക്
ആണ്. ക്രിസ്മസ് ദിനത്തിൽ കസിൻസ് എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ് അത്. തീർച്ചയായും
ചിലതെല്ലാം ലക്ഷ്യത്തിൽ കൊണ്ടു. ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്നേഹം മാത്രം”,
വിശാൽ എക്സിൽ കുറിച്ചു.

കരിയറിൽ വിശാലിനെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു ഇത്. ഒരേയൊരു ചിത്രമേ അദ്ദേഹത്തിൻറേതായി
2023 ൽ പ്രദർശനത്തിന് എത്തിയുള്ളൂ. അത് മികച്ച വിജയം നേടുകയും ചെയ്തു. ആദിക് രവിചന്ദ്രൻറെ
സംവിധാനത്തിൽ സെപ്റ്റംബറിൽ പ്രദർശനത്തിനെത്തിയ മാർ‌ക്ക് ആൻറണി ഇന്ത്യയാകെ ചർച്ചയാവുകയും
ചെയ്തിരുന്നു.
