# നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു… കണ്‍മണിയെ വരവേറ്റ് സോനം കപൂറും ആനന്ദും

- Link: https://ml.b4blaze.com/film-news/its-a-baby-boy-for-sonam-kapoor-and-anand-ahuja
- Published: 2022-08-21T20:35:07+05:30
- Author: Anu

ബോളിവുഡ് നടി സോനം കപൂറിന് ആദ്യത്തെ കണ്‍മണിയെത്തി. ബോബ് മാര്‍ലിയുടെ ത്രീ ലിറ്റില്‍
ബേര്‍ഡ്‌സ് എന്ന ഗാനവും അതിനൊപ്പം ഒരു ബ്ലൂ ഹാര്‍ട്ട് ഇമോജിയും ചേര്‍ന്ന പോസ്റ്റിലൂടെ
ആണ്‍കുഞ്ഞ് പിറന്ന സന്തോഷം ആനന്ദ അഹൂജ പങ്കുവച്ചത്.
 കുഞ്ഞിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം
ചെയ്യുന്നുവെന്നും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

തങ്ങള്‍ക്ക് സ്നേഹവും പിന്തുണയും നല്‍കിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും
നഴ്സുമാര്‍ക്കും നന്ദിയും ആനന്ദ് അഹൂജ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
  ഈ നിമിഷം
ജീവിതത്തിലെ പുതിയ തുടക്കമാണ്. ഇവിടം മുതല്‍ ജീവിതം എന്നന്നേക്കുമായി മാറുകയാണ്. അത്
സന്തോഷത്തോടെ വരവേല്‍ക്കുകയാണെന്നും ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  2018ലാണ്
സോനം കപൂര്‍ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോഴും 
സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഗര്‍ഭ കാലത്തെ നിരവധി ചിത്രങ്ങളും
സോനം പങ്കുവച്ചിരുന്നു.
