# മിന്നൽ മുരളിയെത്തിയിട്ട് ഒരു വർഷം; സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

- Link: https://ml.b4blaze.com/film-news/its-been-a-year-since-minnel-murli-director-basil-joseph-shared-the-joy
- Published: 2022-12-24T10:58:59+05:30
- Author: Ajay

ടൊവിനൊ തോമസ് നായകനായ എത്തിയ സിനിമയാണ് മിന്നൽ മുരളി.ബേസിൽ ജോസഫ് ബേസിൽ ജോസഫ് സംവിധാനം
ചെയ്ത സിനിമ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ
ബാനറിൽ മിന്നൽ മുരളി നിർമിച്ചിരിക്കുന്നത് സോഫിയ പോളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/bm.jpg?resize=1280%
2C720&ssl=1)

ഇപ്പോഴിതാ സിനിമ എത്തിയിട്ട് ഒരു വർഷം ആയി എന്നറിയിക്കുയാണ് സംവിധാനയകൻ ബേസിൽ ജോസഫ്.
തന്‌റെ ഫെയ്‌സ് ബുക്കിലൂടെയാണ് ബേസിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഗോദ എന്ന ചിത്രത്തിന്
ശേഷം ബേസിൽ ജോസഫും ടൊവിനൊയും ഒന്നിച്ച ചിത്രമാണ് ‘മിന്നൽ മുരളി’.ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്
അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/basil-m.jpg?resize
=1280%2C720&ssl=1)

തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സിനിമയുടെ ആക്ഷൻ ഡയറക്ടർ
വ്‌ളാദ് റിംബർഗ് ആണ്.ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവും പശ്ചാത്തല 
സംഗീതവും സുഷിൻ ശ്യാമാണ്. കലാസംവിധാനം മനു ജഗത്ത്. ചിത്രത്തിൻറെ വിഎഫ്എക്‌സ് സൂപ്പർവൈസർ
ആൻഡ്രൂ ഡിക്രൂസ് ആണ്.
