# ആശംസകൾ നേർന്ന് ബി​ഗ് ബോസ് ആരാധകർ; റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ

- Link: https://ml.b4blaze.com/film-news/its-twin-baby-girls-for-rubina-dilaik-abhinav-shukla
- Published: 2023-12-17T22:38:03+05:30
- Author: Gargi

ടെലിവിഷൻ ഷോകളിലൂടെ റുബീന ദിലൈക്കും അഭിനവ് ശുക്ലയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. 
പെൺകുഞ്ഞുങ്ങൾക്കാണ് റുബീന ജന്മം നൽകിയത്. ​ഹിന്ദി ബി​ഗ്ബോസിലൂടെയാണ് റുബീനയും അഭിനവും
താരങ്ങളായി മാറുന്നത്. റുബീനയുടെ ജിം പരിശീലകനാണ് അബദ്ധത്തിൽ പ്രസവ വാർത്ത പുറത്തുവിട്ടത്.
പിന്നീട് അദ്ദേഹം പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. 2023 സെപ്റ്റംബറിൽ ​ഗർഭിണിയാണെന്ന്
റുബീന അറിയിച്ചിരുന്നു. ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്നും യൂട്യൂബ് ചാനലിലൂടെ
വീഡിയോയിൽ റുബീന പറഞ്ഞിരുന്നു. റുബീനയും അഭിനവും 2018 ജൂണിലാണ് വിവാഹിതരാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/download.jpeg?resize
=900%2C504&ssl=1)

തുടർന്ന്, ഇരുവരും ബിഗ് ബോസ് 15ൽ പങ്കെടുത്തു. ഷോയിൽ വിജയം നേടാനും റുബീനയ്ക്ക് സാധിച്ചിരുന്നു.
ഒരു ഘട്ടത്തിൽ വേർപിരിയൽ വരെ ആലോചിച്ചിരുന്നെന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് ഇരുവരും
പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ബി​ഗ്ബോസിൽ പങ്കെടുത്തത് കാരണമാണ് ഡിവോഴ്സ് ഒഴിവായതെന്നാണ്
ഇരുവരും പിന്നീട് തുറന്ന് സമ്മതിച്ചത്. ടിവി ഷോയായ ചോട്ടി ബാഹുവിൽ അഭിനയിച്ചതിലൂടെയാണ്
റുബീന ദിലൈക് അറിയപ്പെടുന്നത്. ശക്തി, ബിഗ് ബോസ്, ജാലക് ദിഖ്‌ല ജാ 10, ഫിയർ ഫാക്ടർ:
ഖത്രോൺ കെ ഖിലാഡി 12 എന്നിവയിലൂടെ പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി.
