# ആര് കൂടുതൽ ചിരിപ്പിക്കുമെന്നേ അറിയാനുള്ളൂ! ഫസ്റ്റ് ഡേ തന്നെ ടിക്കറ്റ് എടുത്തോളൂ, അയ്യർ ഇൻ അറേബ്യ നാളെ എത്തും

- Link: https://ml.b4blaze.com/film-news/iyer-in-arabia-releasing-tomorrow
- Published: 2024-02-02T00:31:15+05:30
- Author: Ajay

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, 
ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യർ ഇൻ അറേബ്യ
നാളെ തിയറ്ററുകളിലെത്തും. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഈ ആക്ഷേപഹാസ്യ
ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ
ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച
മുകേഷും ഉർവ്വശിയും ദമ്പതികളായെത്തുന്ന ഈ ചിത്രത്തിൽ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ
വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രണയിനിയായ് ദുർഗ കൃഷ്ണയും എത്തുന്നു. പ്രണയം തുളുമ്പുന്ന
ചിത്രത്തിലെ ‘മഴവിൽ പൂവായ്’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റെ
വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ്
ആലപിച്ചത്. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് 
ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/Iyer-In-Arabia.jpg?
resize=1200%2C628&ssl=1)

നർമ്മത്തിൽ പൊതിഞ്ഞെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ്
പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ,
വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങൾ
അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമാവും സമ്മാനിക്കുകയെന്ന്
അണിയറക്കാര്‍ പറയുന്നു.

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം:
ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം:
ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം:
അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ്
ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്:
തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേശ്.
