# ‘ജാക് സൺ ബസാർ യൂത്തി’ന്റെ ടീസർ പുറത്തുവിട്ടു! ഇന്ദ്രൻസും, ലുക് മാനും നേർക്ക് നേർ

- Link: https://ml.b4blaze.com/film-news/jackson-bazar-youth-teaser-out
- Published: 2023-05-18T16:41:41+05:30
- Author: Suji

നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്യ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി ,
വിരട്ടി ഓടിക്കാൻ നോക്കേണ്ട സാർ എന്ന ലുക് മാൻ അവറാന്റെ  സംഭാഷണ ടാഗ് ലൈനായി നൽകി കൊണ്ടാണ്
ചിത്രത്തിന്റെ ടീസർ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്.ചിത്രം മെയ് 19  നെ ആണ്
റിലീസ് ആകുന്നത്, ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/luk-man1-1.jpg?resize
=1041%2C451&ssl=1)

ചിത്രത്തിൽ ലുക്മാൻ അവറാൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഫാഹിം സഫര്, ചിന്നു ചാന്ദിനി, 
എന്നിവരാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്
ഗോവിന്ദ് വസന്തയാണ്. ഉസ്മാൻ മാരാത്ത് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ചായഗ്രഹണം കണ്ണൻ പട്ടേരി. അപ്പു എൻ ഭട്ടതിരിയും, ഷൈജ സും ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/indrans2.jpg?resize
=857%2C534&ssl=1)

സഹനിര്മാണം ഷാഫി വലിയ പറമ്പ്, സൽമാൻ ക്യമാറ, അമീൻ അഫ്സൽ എക്സ്ക്യൂറ്റീവ് പ്രൊഡ്യൂസർ.
വിതരണം സെൻട്രൽ പിക്ചേഴ്സ് , ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് ഇന്ദ്രൻസ് എത്തുന്നത്,
ലുക് മാനും ഇന്ദ്രൻസും നേർക്ക് നേർ എത്തുന്നു
