# ജാഫര്‍ ഇടുക്കിയും അര്‍പ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’; ചിത്രീകരണം ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/jafar-idukki-mango-muri-movie-shooting-started
- Published: 2022-11-04T17:45:35+05:30
- Author: Gargi

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍ (തിങ്കളാഴ്ച്ച
നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം
ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം ആരംഭിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mango-muri-2.jpeg?
resize=1280%2C853&ssl=1)

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു.
പുതുമുഖം സ്വിയ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത്
തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mango-muri-3.jpeg?
resize=1280%2C853&ssl=1)

ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, റ്റിറ്റോ വില്‍സണ്‍, കണ്ണന്‍ സാഗര്‍, സിബി തോമസ്, അജിഷ
പ്രഭാകരന്‍, ലല്ലി അനാര്‍ക്കലി, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍
കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mango-muri-4.jpeg?
resize=1200%2C1600&ssl=1)

സതീഷ് മനോഹര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഫോര്‍ മ്യൂസിക്‌സ്,
എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍: കല്ലാര്‍ അനില്‍, ചമയം: ഉദയന്‍ നേമം,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mango-muri.jpeg?
resize=1280%2C853&ssl=1)

വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല,
അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് അനില്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അജ്മല്‍ & ശ്രീജിത്ത്
വിദ്യാധരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാള്‍സ്,
പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: നൗഷാദ് കണ്ണൂര്‍
എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
