# എന്റെ ആഗ്രഹം എന്താണെന്ന് മമ്മൂക്കയോടും, ലാലിനോടും പറഞ്ഞിട്ടുണ്ട്! ഒരു ചലഞ്ച് തന്നെയാണത്, ജഗദീഷ് 

- Link: https://ml.b4blaze.com/film-news/jagadeesh-talk-about-in-mohanlal-and-mammootty-movies
- Published: 2023-09-19T09:47:07+05:30
- Author: B4blaze News Desk

മലയാളത്തിന്റെ സ്വഭാവ നടൻ എന്ന വിശേഷണമുള്ള താരമാണ് ജഗദീഷ് , താരമിപ്പോൾ തന്റെ ആഗ്രഹത്തെ
കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇനിയും തന്റെ സിനിമ എന്ന് പറയുന്നത്
ആ ആഗ്രഹം നിറവേറുക എന്നതാണ് കൂടാതെ അതൊരു ചലഞ്ചും കൂടിയാണ് ജഗദീഷ് പറയുന്നു, ഇനിയും
മോഹൻലാലിന്റേയും, മമ്മൂട്ടിയുടേയും അച്ഛനായി അഭിനയിക്കണം, അതെന്റെ ലൈഫിലെ ഒരു ആഗ്രഹവും,
വെല്ലുവിളിയും കൂടിയാണ് ജഗദീഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jagadeesh-1.jpg?
resize=913%2C621&ssl=1)

ഞാൻ ഈ കാര്യം മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹൻലാലിൻറെ അച്ഛനാകുക എന്നത് വലിയ
സന്തോഷമാണ്. കാരണം എനിക്ക് വിശ്വാസം ഉണ്ട് ലാലിന്റെ അച്ഛനായി ഞാൻ വിജയിക്കും എന്നത്.
അതെന്റെ ഒരു ചലഞ്ച് തന്നെയാണ്, അദ്ദേഹത്തിനെ കൊണ്ട് എന്നെ അച്ഛാ എന്നൊന്നു വിളിപ്പിക്കണമെന്നു
ജഗദീഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammootty1-4.jpg?
resize=825%2C615&ssl=1)

അതുപോലെ മമ്മൂക്ക വന്ന എന്നോട് പറയണം അച്ഛൻ ഈ പറയുന്നതൊന്നും ശരിയല്ല എന്ന് ചിരിച്ചുകൊണ്ട്
ജഗദീഷ് പറയുന്നു, സില്ലി മോങ്കോസിനു നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്,
തീപ്പൊരി ബെന്നിയാണ് നടന്റെ അവസാനമായി അഭിനയിച്ച ചിത്രം. ഇനിയും പൂർത്തിയാക്കിയതും 
പൂർത്തിയാക്കാനുമുള്ളതുമായ എട്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/jagadeesh2-1.jpg?
resize=1198%2C615&ssl=1)

 
