# തന്നെക്കാൾ പ്രായമുള്ളവരെ സംഘട്ടന സീനിൽ സൽമാൻ ഖാൻ തല്ലില്ല, ജഗപതി ബാബു 

- Link: https://ml.b4blaze.com/film-news/jagapathi-babu-about-in-salmaan-khan
- Published: 2023-04-22T16:12:47+05:30
- Author: Suji

തെന്നിന്ത്യൻ സിനിമകളിൽ വില്ലനായും, നടനായും എത്താറുള്ള നടൻ ആണ് ജഗപതി ബാബു. ഇപ്പോൾ
താരം ബോളിവുഡിൽ ചുവടു വെച്ചിരിക്കുകയാണ്. സൽമാൻ ഖാൻ നായകനായ ‘കിസി ക ഭായ്, കിസി  കി
ജാൻ’ എന്ന ചിത്രത്തിലൂടെ. ഇപ്പോൾ ചിത്രം തീയറ്ററുകളിൽ പ്രേഷക ശ്രെദ്ധയുമായി  മുന്നേറുകയാണ്,
എന്നാൽ  ഈ അവസരത്തിൽ താരം സൽമാനെ കുറിച്ച് ആർക്കും അറിയാത്ത ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ്.

തന്നെക്കാൾ പ്രായമുള്ളവരെ  സംഘട്ടന രംഗങ്ങളിൽ സൽമാൻ ഖാൻ തല്ലാറില്ല, ജഗപതി ബാബു പറയുന്നു.
ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, തന്റെ മുടി കറപ്പിച്ചു അഭിനയിക്കാൻ
അദ്ദേഹം ഒരുപാടു ആഗ്രഹിച്ചിരുന്നു, അദ്ദേഹത്തോടപ്പം ചെയ്യ്ത സീനുകൾ എല്ലാം തന്നെ വളരെ
ഈസി ആയിരുന്നു ജഗപതി ബാബു പറയുന്നു.

അദ്ദേഹം എന്റെ മുടി കറുപ്പിച്ചു അഭിനയിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം ഇത് തന്നെയാണ്, 
സൽമാൻ തന്നെക്കാൾ മുതിർന്നവരെ സ്റ്റണ്ട് സീനിൽ അടിക്കാറില്ല ആ ഒരു കാരണം ആണ്, അതുകൊണ്ടു
ഞാൻ മുടി കറുപ്പിച്ചാണ് ആ ചിത്രത്തിൽ എത്തിയത്, അതായിരുന്നു ചിത്രത്തിനും വേണ്ടതും.
ജഗപതി ബാബു പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jagapthi-babu3.jpg?
resize=733%2C542&ssl=1)
