# തന്റെ മനോധർമ്മം അനുസരിച്ചു പ്രതികരിച്ചു അഭിനയിക്കുന്ന നടി കല്‌പന! തനിക്ക് കംഫർട്ടബിൾ ആയ നടി; ജഗതി ശ്രീകുമാർ 

- Link: https://ml.b4blaze.com/film-news/jagathi-sreekumar-about-kalpana
- Published: 2024-03-13T12:21:07+05:30
- Author: Suji

മലയാള സിനിമയിൽ ഹാസ്യ സാമ്രാട്ട് എന്ന് പറയാവുന്ന ഒരു നടൻ ആയിരുന്നു ജഗതി ശ്രീകുമാർ,
ജഗതി എന്ന നടൻ മനസിൽ വരുമ്പോൾ മലയാളികൾക്ക് പെട്ടന്ന് ജോഡിയായി എത്തുന്ന താരം കല്പനയാണ്,
മുൻപ്  ജഗതി നടി കല്പനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ  വീണ്ടും സോഷ്യൽ മീഡിയിൽ
ശ്രെദ്ധ ആകുന്നത്, ഒരുപാട് നടിമാർ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട് എന്നാൽ തനിക്ക് കംഫർട്ട്
ആയി തോന്നിയിട്ടുള്ള നടി കല്പനയാണ്, താന്‍ എന്ത് കൈയ്യില്‍ നിന്ന് ഇട്ട് അഭിനയിച്ചാലും
അതിന് കൃത്യമായി മറുപടി പറയാന്‍ കല്‍പനയ്ക്ക് സാധിക്കുമെന്ന് നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jagathi1.jpg?resize
=1091%2C606&ssl=1)

താന്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ മനോധര്‍മത്തിനനുസരിച്ച് എന്ത് കാണിച്ചാലും 
അതുപോലെ തന്നെ തിരിച്ച് ഇങ്ങോട്ടും പ്രതികരിക്കും. അതല്ലാതെ, അയ്യോ അങ്ങനെ ചെയ്യും 
എന്ന് നേരത്തെ പറഞ്ഞില്ലായിരുന്നല്ലോ, അങ്ങനെ പറയും എന്ന് ഞാന്‍ വിചാരിച്ചില്ല, ആ ആക്ഷന്‍
ഞാന്‍ പ്രതീക്ഷിച്ചില്ല, അങ്ങനെയൊന്നും  കല്‍പന പറയില്ല.നമ്മൾ ഒരു കഥാപാത്രമായി നിന്നിട്ട്
എന്ത് എക്‌സ്പ്രഷന്‍ ഇട്ടാലും എന്ത് പറഞ്ഞാലും തിരിച്ച് അതേ പോലെ ഇങ്ങോട്ടും പ്രവര്‍ത്തിക്കു൦

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jagathi2.jpg?resize
=1091%2C606&ssl=1)

ഒരു രംഗം ചിത്രീകരിക്കുമ്പോൾ എങ്ങനെ ചെയ്യണമെന്ന് വലിയ കൃത്യത ഒന്നും പറയാൻ  കഴിയില്ല,
അപ്പോൾ വരുന്ന മനോധർമ്മാണ് നമ്മൾ അഭിനയിക്കുന്നത് അതിന് തനിക്ക് പറ്റിയത് കല്പനയാണ്.
ചില സമയത്ത് ധാരണ വിട്ടും മുന്നോട്ട് പോകും. ടെന്നീസ് പോലെയാണ്. വരുന്ന ബോള്‍ മിസ്സാക്കരുത്.
അതില്‍ കല്‍പന മിടുക്കിയാണ്ജഗതി പറയുന്നു
